ദുബായ് : യുഎഇയിൽ ബുധനാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. ഇന്നലെ ഉച്ചവരെ കനത്ത മഴ പെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടര ദശകത്തിനിടെ യുഎഇ കണ്ട ഏറ്റവും ശക്തമായ മഴയാണ് പെയ്തതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില പ്രദേശങ്ങളില്‍ ആലിപ്പഴ വര്‍ഷവും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
also read : സൗദിയിൽ വാഹനാപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം
യുഎഇയില്‍ മൂന്നു ദിവസങ്ങളോളം തുടര്‍ച്ചയായി മഴ പെയ്യുന്നത് അപൂർവമാണ് പലയിടങ്ങളിലും ഇടിമിന്നലോടു കൂടി മഴപെയ്തു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും തണുത്ത കാറ്റ് വീശുന്നത് തുടരുന്നു. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായി. കെട്ടിക്കിടക്കുന്ന വെള്ളം കളയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഈ മേഖലകളിൽ യാത്രാ തടസ്സവും നേരിടുന്നുണ്ട്. മലയോര മേഖലകളിലും കനത്ത മഴയാണ് പെയ്തത്.
Post Your Comments