KeralaLatest NewsNews

70 ലക്ഷത്തിന്റെ ഭാഗ്യം തേടിയെത്തിയത് ബധിരനായ ലോട്ടറി വില്പനക്കാരനെ

വര്‍ക്കല: സംസ്ഥാന സര്‍ക്കാരിന്റെ പൗര്‍ണമി ലോട്ടറി ഒന്നാം സമ്മാനം ബധിരനും മൂകനുമായ ലോട്ടറി കച്ചവടക്കാരന്. പാളയംകുന്ന് വില്ലിക്കടവില്‍ എസ് ജി നിവാസില്‍ പ്രേംകുമാറിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്.

ഞായറാഴ്ചയായിരുന്നു നറുക്കെടുപ്പ്. അഞ്ചു വര്‍ഷമായി കാല്‍നടയായി ലോട്ടറി ടിക്കറ്റ് വില്‍ക്കുന്ന പ്രേംകുമാര്‍ മറ്റൊരു ഏജന്റായ ദേവരാജന്റെ പക്കല്‍ നിന്ന് ഒരു ടിക്കറ്റ് വാങ്ങി പകരം മറ്റൊരു ടിക്കറ്റ് നല്‍കുകയായിരുന്നു. മാറ്റി വാങ്ങിയ ടിക്കറ്റില്‍ പ്രേംകുമാറിനെ ഭാഗ്യ ദേവത കടാക്ഷിക്കുകയായിരുന്നു.

സമ്മാനാര്‍ഹമായ RW 889278 ടിക്കറ്റ് ഒറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു. സ്വന്തമായ വീടില്ലാത്ത പ്രേംകുമാര്‍, അമ്മ ഗോമതിയും ഭാര്യ മിജിയും മകന്‍ പ്രദീപുമൊത്താണ് താമസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button