മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. തിങ്കളാഴ്ച്ച സെൻസെക്സ് 259.97 പോയിന്റ് ഉയർന്ന് 41,859.69ലും നിഫ്റ്റി 72.70 പോയിന്റ് ഉയർന്ന് 12329.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1532 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 970 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഐടി, ലോഹം, എഫ്എംസിജി, ഫാര്‍മ, ഊര്‍ജം, ബാങ്ക് ഓഹരികളാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയത്. ഇന്‍ഫോസിസ്, ഇന്‍ഡസിന്റ് ബാങ്ക്, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ നേട്ടത്തിലും, യെസ് ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍, യുപിഎല്‍, ടിസിഎസ്, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഒഹരികളും നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഈ ആഴ്ചയിലെ ആദ്യ ദിനത്തിൽ റെക്കോർഡ് നേട്ടത്തോടെയാണ് ഓഹരി വിപണി തുടങ്ങിയത്. സെൻസെക്സ് 250 പോയിന്റിലേറെ നേട്ടത്തില്‍ 41,868ലും നിഫ്റ്റി 69 പോയിന്റ് നേട്ടത്തിൽ 12326ലുമാണ് വ്യാപാരം പുരോഗമിച്ചത്. ബിഎസ്ഇയിലെ 779 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 175 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു . 64 ഓഹരികള്‍ക്ക് മാറ്റമില്ലാതിരുന്നു
Post Your Comments