KeralaLatest NewsNews

മരട് പൊടി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നഗരസഭാ അധ്യക്ഷയെ ഉപരോധിച്ച് നാട്ടുകാര്‍

  മരട് ഫ്‌ലാറ്റ് പൊളിച്ചത് കാരണം ഉണ്ടായ പൊടി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ നഗരസഭാ അധ്യക്ഷയെ ഉപരോധിച്ചു. മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന പൊടി ഫയര്‍ഫോഴ്സിനെ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുമെന്ന അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്നാരോപിച്ച് നാട്ടുകാര്‍ നഗരസഭാ ചെയര്‍പേഴ്സനെ ഉപരോധിച്ചത്.

പൊടി ശല്യം മൂലം വിട്ടിലിരിക്കാന്‍ പറ്റുന്നില്ലെന്നും കുട്ടികള്‍ക്ക് ശ്വാസമുട്ടലടക്കമുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുവെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. വീടുകളിലിരിക്കാന്‍ പറ്റാത്ത അത്രയും ഗുരുതരമായ അവസ്ഥയാണെന്നാണ് നാട്ടുകാരുടെ പരാതി. പൊടിമൂലം ഭക്ഷണം പാകം ചെയ്യാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. മരങ്ങളിലെ ഇലകളില്‍ വന്‍ തോതില്‍ പൊടി പറ്റിപിടിച്ചിരിക്കുകയാണ്. ഇത് കാറ്റടിക്കുമ്പോള്‍ വീടുകളിലേക്ക്  കയറുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഇതിന് ഉടന്‍ പരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് ഉപരോധം. വെള്ളം തളിക്കുകയെന്നത് മാത്രമാണ് തല്‍ക്കാലം ചെയ്യാവുന്ന പരിഹാര നടപടിയെന്ന് നഗരസഭ അധികൃതര്‍ വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫയര്‍ഫോഴ്‌സുമായി ധാരണയിലെത്താമെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചുവെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പ് കിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.

പൊളിക്കല്‍ കരാറെടുത്ത കമ്പനികള്‍ ചെയ്യേണ്ടതായിരുന്നുവെന്നും പൊടി നീക്കം ചെയ്യാന്‍ നഗരസഭ ഉടന്‍ നടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ ടി എച്ച് നദീറ പ്രതിഷേധക്കാരെ അറിയിച്ചു. അവര്‍ അത് ചെയ്യാത്ത സാഹചര്യത്തില്‍ നഗരസഭ തന്നെ ഏറ്റെടുത്ത് പരിഹരിക്കും. ഹോളി ഫെയ്ത് എച്ച് ടു ഒയുടെയും ആല്‍ഫയുടെയും സമീപത്തുണ്ടായിരുന്നവരാണ് പ്രതിഷേധവുമായി നഗരസഭ ഓഫിസില്‍ എത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button