KeralaLatest NewsIndia

എസ്ഐയുടെ കൊലപാതകം: ഇജാസ് പാഷയ്ക്ക് കൊലയില്‍ പങ്ക്, മുഖ്യപ്രതികള്‍ക്ക് തോക്ക് കൈമാറി: നിരോധിത സംഘടനയായ സിമിക്ക് പങ്ക്

മുംബൈയില്‍ നിന്ന് ലഭിച്ച തോക്ക് ബെംഗളൂരുവില്‍ വച്ച് തൗഫീക്കിന് കൈമാറുകയായിരുന്നു.

ബെംഗളൂരു: കര്‍ണാടകയില്‍ നിന്ന് പിടിയിലായ ഇജാസ് പാഷയ്ക്ക് കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകത്തില്‍ പങ്കെന്ന് സ്ഥിരീകരണം. എഎസ്ഐയുടെ കൊലപാതകത്തിലെ മുഖ്യപ്രതികളായ തൗഫീഖിനും അബ്ദുൾ ഷമീമിനും തോക്ക് എത്തിച്ച് നല്‍കിയത് ഇജാസ് പാഷയെന്നാണ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. മുംബൈയില്‍ നിന്ന് ലഭിച്ച തോക്ക് ബെംഗളൂരുവില്‍ വച്ച് തൗഫീക്കിന് കൈമാറുകയായിരുന്നു. തമിഴ്‍നാട് ക്യുബ്രാഞ്ച് ഇജാസിനെ ചോദ്യംചെയ്യുകയാണ്.

ഇതിനിടെ എഎസ്‌ഐയെ വെടിവെച്ച്‌ കൊന്ന കേസില്‍ ആസൂത്രണം നടന്നത് കേരളത്തിലാണെന്നതിന് കൂടുതല്‍ തെളിവുകള്‍. വെടിവയ്പ്പിന് രണ്ട് ദിവസം മുമ്ബ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തി. 7, 8 തീയതികളില്‍ പ്രതികള്‍ പള്ളിയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വിതുര സ്വദേശി സെയ്ത് അലി ഏര്‍പ്പാടാക്കിയ വീടിലാണ് പ്രതികള്‍ താമസിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊല നടന്നതിന്റെ പിറ്റേ ദിവസം സെയ്ത് അലി ഒളിവില്‍ പോയി. ഇയാളുടെ വിതുരയിലെ ഭാര്യവീട്ടില്‍ ക്യൂ ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗ് മറ്റൊരാള്‍ക്ക് കൈമാറിയതിലും ദുരൂഹതയുണ്ട്.

ഇതിനിടെ നിരോധിത തീവ്രവാദസംഘടന അൽ ഉമ്മയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കര്‍ണാടകയിലെ രാമനഗര, ശിവമൊഗ, കോലാർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ അഞ്ചുപേരില്‍ ഒരാളാണ് ഇജാസ് പാഷ. ബെംഗളൂരുവില്‍ ടാക്സി ഡ്രൈവറായാണ് ഇജാസ് ജോലി ചെയ്‍തിരുന്നത്. അതേസമയം വെടിവെപ്പിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. എഎസ്ഐയെ വെടിവെച്ച് കൊന്ന കേസിൽ ആസൂത്രണം നടന്നത് കേരളത്തിലാണെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു.

വെടിവയ്പ്പിന് രണ്ട് ദിവസം മുമ്പ് പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയിരുന്നു. 7, 8 തീയതികളിൽ പ്രതികൾ പള്ളിയിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വിതുര സ്വദേശി സെയ്ത് അലി ഏർപ്പാടാക്കിയ വീടിലാണ് പ്രതികൾ താമസിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊല നടന്നതിന്‍റെ പിറ്റേ ദിവസം സെയ്ത് അലി ഒളിവിൽ പോയി. ഇയാളുടെ വിതുരയിലെ ഭാര്യവീട്ടിൽ ക്യൂ ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button