റോഡിലെ സ്ലാബില്‍ തട്ടി വായുവില്‍ ഉയര്‍ന്നുപൊങ്ങി എസ്‌യുവി. ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിയന്ത്രണം വിട്ട എസ് യു വി പതിച്ചത് രണ്ടു കാറുകള്‍ക്ക് മുകളിലാണ്. വാഹനമോടിച്ചിരുന്ന രവീന്ദ്രര്‍ സിങിന് ഉണ്ടായ ദേഹാസ്വാസ്ഥ്യമാണ് അപകടകാരണം എന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 20 അടി വരെ ഉയരത്തില്‍ ഉയര്‍ന്നു പൊങ്ങിയ കാര്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ടു വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് പതിച്ചത്. പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ ആളുകളില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി എന്നാണ് പൊലീസ് പറയുന്നത്. വൈദ്യപരിശോധനയില്‍ ഡ്രൈവറില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ല. ഇയാള്‍ ചികിത്സയിലാണ്.
Post Your Comments