കനൗജ്: ഉത്തര്‍പ്രദേശിലെ ചിലോയിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു തീപിടിച്ച് ഇരുപതോളം യാത്രക്കാര്‍ കത്തിച്ചാമ്ബലായി. അസ്‌തികള്‍ അടക്കം ചിതറിക്കിടന്നതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ ഡി.എന്‍.എ. പരിശോധന വേണ്ടിവരുമെന്ന് പോലീസ്. 21 പേര്‍ വാഹനത്തില്‍ നിന്നു ചാടിരക്ഷപ്പെട്ടു. ഇവരില്‍ പലരും ആശുപത്രിയില്‍ ചികില്‍സയിലാണ്. യഥാര്‍ഥ മരണസംഖ്യ പിന്നീടേ അറിയാന്‍ കഴിയൂവെന്നും എസ്.പി. അറിയിച്ചു.
അപകടത്തിന്റെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.45 യാത്രികരാണു ബസിലുണ്ടായിരുന്നതെന്നാണ് സൂചന. കൂട്ടിയിടിക്കിടെ വാഹനങ്ങള്‍ക്ക് തീപിടിച്ചത് അപകടത്തിന്റെ തീവ്രത കൂടാന്‍ കാരണമായെന്ന് പോലീസ് വ്യക്തമാക്കി. ഉത്തര്‍ പ്രദേശ് അപകടത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.
മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അരലക്ഷം രൂപയും മുഖ്യമന്ത്രി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഹായധനം പ്രഖ്യാപിച്ചു. ഫറൂഖാബാദില്‍നിന്നു ജയ്‌പൂരിലേക്കു വരികയായിരുന്നു ബസ്.അതേസമയം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ചികിത്സ തേടാതെ പോയതിനാല്‍ എത്ര പേരാണ് രക്ഷപ്പെട്ടതെന്ന് വ്യക്തമല്ലെന്ന് കനൗജ് ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാര്‍ അറിയിച്ചു.
Post Your Comments