Latest NewsNewsDevotional

‘ഓം നമഃശിവായ’; എന്ന മന്ത്രം ജപിച്ചാലുള്ള ഗുണങ്ങൾ ഇവയാണ്

ഉഗ്രകോപിയും ക്ഷിപ്ര പ്രസാദിയുമായ ശിവ ഭഗവാനെ ആരാധിക്കുന്നത് ദോഷങ്ങള്‍ അകന്നു ഭാഗ്യം കൊണ്ട് വരുമെന്നാണ് വിശ്വാസം. ഭഗവാൻ ശ്രീ പരമേശ്വരന്റെ പരിപാവനമായ മൂലമന്ത്രമാണ് ‘ഓം നമഃശിവായ’. അഞ്ച് അക്ഷരങ്ങളുള്ളതിനാൽ പഞ്ചാക്ഷരീമന്ത്രം എന്നും അറിയപ്പെടുന്ന ഈ മന്ത്രത്തിന്റെ അര്‍ഥം ഞാൻ ശിവനെ നമിക്കുന്നു എന്നാണ്. പഞ്ചാക്ഷരീമന്ത്രത്തിൽ പ്രപഞ്ചശക്തികൾ ഒളിഞ്ഞിരിക്കുന്നു. ഓം എന്നാൽ നശിക്കാത്തതെന്നാണ്. ‘ന’ ഭൂമിയെയും ‘മ’ ജലത്തെയും ‘ശി’ അഗ്നിയെയും ‘വാ’ വായുവിനെയും ‘യ’ ആകാശത്തെയും സൂചിപ്പിക്കുന്നു.

നമ്മുടെ അഹംഭാവത്തെ ഇല്ലാതാക്കി മനസ്സിലെ മാലിന്യങ്ങൾ നീക്കാനുള്ള ശക്തി ഈ മന്ത്രത്തിനുണ്ട്. ഏതവസരത്തിലും ഓം നമഃശിവായ മന്ത്രം ജപിക്കാം എന്ന പ്രത്യേകതയുണ്ട്. നിത്യവും പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്നവർക്കു ഗ്രഹദോഷങ്ങൾ ബാധിക്കുകയില്ല. ഭവനത്തിൽ പ്രഭാതത്തിലോ പ്രദോഷത്തിലോ നിലവിളക്കിനു മുന്നിലിരുന്നു നൂറ്റെട്ടു തവണ ‘ഓം നമഃശിവായ’ ജപിക്കുന്നത് കുടുംബൈശ്വര്യത്തിന് ഉത്തമമാണ്. നിത്യേന പഞ്ചാക്ഷരീമന്ത്രം ജപിക്കുന്നവർക്ക് ഏത് ആപത്ഘട്ടത്തെയും തരണം ചെയ്യാനുള്ള ആത്മബലം ലഭിക്കും.

shortlink

Related Articles

Post Your Comments


Back to top button