KeralaLatest NewsNews

രണ്ടര വയസ്സുകാരി കാറിലുണ്ടെന്ന് കരുതി വണ്ടി വിട്ടു; പിന്നീട് സംഭവിച്ചത്

പുറത്തൂര്‍: രണ്ടര വയസ്സുകാരി കാറിലുണ്ടെന്ന് കരുതി മാതാവ് വണ്ടി വിട്ടു. പടിഞ്ഞാറേക്കര ടൂറിസം ബീച്ചിലെ കുട്ടികളുടെ പാര്‍ക്കിലായിരുന്നു സംഭവം. ഇന്നലെ വൈകുന്നരേം ആറിനാണ് പാര്‍ക്കില്‍ ഇരുന്ന് കരയുന്ന കുട്ടിയെ ജീവനക്കാര്‍ കണ്ടത്. പീന്നീട് രണ്ടര വയസ്സുകാരിക്ക് രക്ഷകരായത് ബീച്ചിലെ ജീവനക്കാരായിരുന്നു. തുടര്‍ന്ന് മാനേജര്‍ കുട്ടിയെ പാര്‍ക്കില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ബീച്ചിലെ സന്ദര്‍ശകരോടെല്ലാം ജീവനക്കാര്‍ അന്വേഷിച്ചെങ്കിലും കുട്ടിയെ കൊണ്ടുവന്നവരെക്കുറിച്ചു വിവരം ലഭിച്ചില്ല. പിന്നീട് തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി കടപ്പുറത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ ബീച്ചില്‍നിന്നു കുട്ടിയെ ലഭിച്ച വിവരം പ്രചരിച്ചിരുന്നു. ഇതോടെ മാതാവും ബന്ധുക്കളും തിരിച്ചു ബീച്ചിലെത്തി കുട്ടിയെ വളാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടി കാറില്‍ കയറിയെന്ന ധാരണയില്‍ മാതാവും ബന്ധുക്കളും വൈകിട്ട് ബീച്ചില്‍നിന്നു കാറില്‍ മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാര്‍ ഓടിച്ചിരുന്ന മാതാവ് കുട്ടി പിന്നിലുണ്ടെന്നാണു കരുതിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button