പാറ്റ്ന : പരീക്ഷ കേന്ദ്രങ്ങളിലേക്ക് ട്രെയിനുകള്‍ അനുവദിക്കാത്തതിൽ വൻ പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ. ബീഹാറിൽ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ നടക്കുന്ന സെന്‍ററുകളിലേക്ക് ട്രെയിനുകള്‍ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഗുവാഹത്തിയില്‍ നിന്നും ഡൽഹിയിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസിനു നേരെ നൂറോളം ആളുകള്‍ കല്ലെറിഞ്ഞു. ശനിയാഴ്ച ഹാജിപുരിലായിരുന്നു സംഭവം. റെയില്‍വേ ട്രാക്കും റോഡും ഉപരോധിക്കാൻ ശ്രമിച്ചതായും വാർത്ത ഏജൻസി എഎൻഐ റിപ്പോർട്ടു ചെയ്യുന്നു.
Bihar: Candidates of state police constable recruitment exam scheduled today, created ruckus at Hajipur railway station yesterday, allegedly because there were large number of commuters but no special train was running to facilitate movement of the aspirants. pic.twitter.com/spyRe1ARsn
— ANI (@ANI) January 12, 2020
ബിഹാര്‍ പൊലീസിലെ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷസമർപ്പിച്ചവർക്ക് ബേട്ടിയ, മോത്തിഹാരി എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണം. റെയില്‍വേ സ്റ്റേഷനിലെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിക്കും തിരക്കും കാരണം ട്രെയിനില്‍ കയറാന്‍ സാധിക്കാതെ വന്നതോടെ ട്രെയിനിന്‍റെ ജനാല വഴിയും മറ്റും ഇവര്‍ അകത്തേക്ക് കയറാന്‍ ശ്രമിച്ചതായും മറ്റും റിപ്പോർട്ടുകളുണ്ട്.
Post Your Comments