
കൊല്ലം: മകന്റെ കല്യാണം വിളി ഫെയ്സ്ബുക്ക് ലൈവിലൂടെയാക്കി എന്‍കെ പ്രേമചന്ദ്രന് എംപി. മകന് കാര്‍ത്തിക്കിന്റെ വിവാഹമാണ് ഫേസ്ബുക്ക് ലൈവിലൂടെ എംപി ക്ഷണിച്ചത്. ഡോ. കാവ്യയാണ് വധു. ചങ്ങനാശ്ശേരി സ്വദേശിയായ ജ്യോതീന്ദ്രാ ബാബുവിന്റേയും ഡോ. ജയലക്ഷ്മി ബാബുവിന്റേയും മകളാണ് കാവ്യ. ജനുവരി 15ന് കൊല്ലത്തെ ലാലാസ് കണ്വെന്ഷന് സെന്ററില്‍ വച്ചാണ് വിവാഹം. വിവാഹത്തിന് എല്ലാവരുടേയും സാന്നിധ്യം ആഗ്രഹിച്ചാണ് പൊതുക്ഷണം ഫേസ്ബുക്ക് ലൈവിലൂടെ ആക്കിയതെന്ന് പ്രേമചന്ദ്രന് പറഞ്ഞു.
കത്തുമുഖേനയും ഫോണ്‍ മുഖേനയും സംഘടനാ സംവിധാനം ഉപയോഗിച്ചും എല്ലാത്തരത്തിലും ക്ഷണിക്കാന്‍ കഠിനമായി ശ്രമിച്ചിട്ടും പൂര്ണതയിലെത്താന് കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ക്ഷണം. ഇത് ഔപചാരിക ക്ഷണമായി സ്വീകരിച്ച് വിവാഹത്തിന് എല്ലാവരും എത്തണമെന്ന് പ്രേമചന്ദ്രന് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. അസൗകര്യങ്ങളും പരിമിതികളും ഏറെ ഉണ്ടെങ്കിലും ഈ ചടങ്ങിനെ ധന്യമാക്കാന്‍ നിങ്ങളുടെ സഹായവും സഹകരണവും അനുഗ്രഹവും ആശീര്‍വാദവും ഉണ്ടാകണം. ഇത് കുടുംബത്തിന്റെ ക്ഷണമായി എല്ലാവരും കരുതണം. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സഹായിച്ചത് നിങ്ങളാണ്. നിങ്ങളെ വിസ്മരിക്കുന്നത് നീതി നിഷേധമാണെന്നറിയാം. അത് സദയം പൊറുക്കണമെന്നും എംപി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/nkpremachandran/videos/590173885155920/
Post Your Comments