അഹമ്മദാബാദ് : നിർബന്ധിച്ച് ഫിനോയില്‍ കുടിപ്പിച്ച് കൊല്ലാൻ ഭർത്താവ് ശ്രമിച്ചെന്ന് ഭാര്യയുടെ പരാതി. അഹമ്മദാബാദില്‍ സുരേഷ് എന്നയാളാണ് ഹൻസ അഹിർ എന്ന 35കാരിയെ കൊല്ലാൻ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പുറത്തു പോയി വന്ന സുരേഷ് ഭാര്യയോട് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. അത്താഴത്തിനുളള പച്ചക്കറി അരിയുകയാണെന്ന് മറുപടി നൽകി. തുടർന്ന് അടുക്കളയിലേക്ക് വരാൻ പറഞ്ഞ ഹൻസയെ നിര്‍ബന്ധിച്ച് ഫിനോയില്‍ കുടിപ്പിക്കുകയായിരുന്നു.
Also read : 13 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 7 കുട്ടികളുടെ പിതാവ് അറസ്റ്റില്‍
അവശനിലയിൽ ആയ ഭാര്യയെ അവിടെ ഉപേക്ഷിച്ച് സുരേഷ് വീട് വിട്ടുപോയി. ശേഷം വീട്ടിലെത്തിയ മകൻ അവശനിലയിലായ അമ്മയെ കാണുകയും അങ്കിളിനെ വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഉപേക്ഷിക്കുമെന്ന് പറഞ്ഞ് തന്നെ നിരന്തരം സുരേഷ് ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹത്തിന്റെ വീട്ടുകാർ ഉപദ്രവിച്ചിരുന്നതായും ഭാര്യയുടെ പരാതിയിൽ പറയുന്നു.
Post Your Comments