KeralaLatest NewsNews

വിവാഹ ഓഡിറ്റോറിയത്തില്‍ മോഷണം : കവര്‍ന്നത് വിവാഹത്തിന് ലഭിച്ച ഒന്നര ലക്ഷം രൂപ

ഹരിപ്പാട്: വിവാഹ ഓഡിറ്റോറിയത്തില്‍ മോഷണം. വിവാഹത്തിന് ലഭിച്ച ഒന്നര ലക്ഷം രൂപയാണ് കവര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായി. വിവാഹത്തിന് സംഭാവനയായി കിട്ടിയ 1.60 ലക്ഷം രൂപയാണ് വീട്ടുകാരെ കബളിപ്പിച്ച് രണ്ടംഗസംഘം തട്ടിയെടുത്തത്.

ആലപ്പുഴ സ്വദേശികളായ കാഞ്ഞിരംചിറ കനാല്‍ വാര്‍ഡില്‍ ബംഗ്ലാവ് പറമ്പില്‍ മുഹമ്മദ് ഷെരീഫ് (ഷെറിമോന്‍ ), ആലപ്പുഴ മംഗലം പുതുവല്‍ ആന്റപ്പന്‍ (65) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന മറ്റൊരു പ്രതി ഒളിവിലാണ്.

ഡിസംബര്‍ 22ന് തൃക്കുന്നപ്പുഴ കുമ്പളത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി കാട്ടാശ്ശേരി പടീറ്റതില്‍ കുഞ്ഞുമോന്റെ മകളുടെ വിവാഹത്തിനിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓഡിറ്റോറിയത്തിലെ സംഭാവന നല്‍കുന്ന സ്ഥലത്തെത്തി പ്രതികള്‍ തിരക്കുണ്ടാക്കുകയും പണം സൂക്ഷിച്ചിരുന്ന തടി മേശയുടെ വലിപ്പ് തുറന്ന് പണം മോഷ്ടിക്കുകയുമായിരുന്നു.

വിവാഹം കഴിഞ്ഞ് വീട്ടുകാര്‍ വൈകുന്നേരം വീട്ടിലെത്തി കണക്കു പരിശോധിച്ചപ്പോഴാണ് തുകയില്‍ വലിയ കുറവ് കണ്ടത്. തുടര്‍ന്ന് തൃക്കുന്നപ്പുഴ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഓഡിറ്റോറിയത്തിലെയും തൃക്കുന്നപ്പുഴ ജംഗ്ഷനിലെയും സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button