സൗബിനും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25. നവാഗതനായ രതീഷ് ബാലകൃഷ്ണപൊതുവാള് ആണ് ചിത്രം സംവിധാനം ചെയ്തത്. റോബോട്ട് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെ ഇരുകൈയ്യും നീട്ടിയായിരുന്നു പ്രേക്ഷകർ സ്വീകരിച്ചത്. ടിവി ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ കോമഡി താരം സൂരജ് തേലക്കാടാണ് ചിത്രത്തില്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനായി എത്തിയത്. ഇപ്പോൾ സൂരജിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗിന്നസ് പക്രു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിനന്ദനം അറിയിച്ചത്. ഈ ചിത്രത്തില്‍ നിന്റെ മുഖമില്ല..ശരീരം മാത്രം.കുഞ്ഞപ്പന് എന്ന റോബര്‍ട്ടിന് വേണ്ടി നീ എടുത്ത പ്രയത്നം. പ്രിയ സൂരജ് അഭിനന്ദനങ്ങള്‍’ എന്നാണ് പക്രു ഫേസ്ബുക്കില്‍ കുറിച്ചത്.
Read also: ഉപഭോക്താക്കള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കാൻ പുതിയ ആപ്പുമായി എസ്ബിഐ
Post Your Comments