ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുന്ന 3,000ത്തോളം തമിഴ് അഭയാര്‍ത്ഥികള്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന് ശ്രീലങ്ക. വിദേശകാര്യമന്ത്രി ദിനേശ് ഗുണവര്‍ധനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ശ്രീലങ്ക പിടികൂടിയ ഇന്ത്യന്‍ മത്സ്യതൊഴിലാളികളെയും അവരുടെ ബോട്ടുകളും വിട്ടു നല്‍കുമെന്ന് ദിനേശ് ഗുണവര്‍ധന വ്യക്തമാക്കി. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ അഭയാര്‍ത്ഥികളെ ശ്രീലങ്കയിലേക്ക് മാറ്റുന്ന നടപടി പൂര്‍ത്തിയാക്കും.
കളിയിക്കാവിള എസ്ഐയെ വെടിവെച്ചു കൊന്ന സംഭവം , കേസ് എന്‍.ഐ.എ ഏറ്റെടുത്തേക്കും
അഭയാര്‍ത്ഥികളുടെ തിരിച്ചുവരവും അനുരഞ്ജന ശ്രമങ്ങളും പ്രധാനമാണെന്നും ഇന്ത്യ തങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്കുന്നുണെന്നും ദിനേശ് ഗുണവര്‍ധന പറഞ്ഞു. ധാരണയനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഇന്ത്യയില്‍ 90,000 ശ്രീലങ്കന്‍ വംശജരുണ്ടെന്നാണ് കണക്ക്. ഇവരില്‍ 60,000 പേരെ തിരികെ സ്വീകരിക്കാന്‍ ശ്രീലങ്ക സന്നദ്ധത അറിയിച്ചിട്ടുണ്ട്. 30,000 പേര് ഇന്ത്യയില്‍ ജോലി ചെയ്ത് ജീവിക്കുന്നവരാണ്.
Post Your Comments