മലയാളികളുടെ പ്രിയതാരം നൂറിന്‍ ഷെരീഫ് ഷെയര്‍ ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച. പ്രണയം സൂചിപ്പിച്ചുകൊണ്ടുള്ളതാണ് നൂറിന്‍ ഷെരീഫിന്റെ ഫോട്ടോ. രണ്ട് കൈകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നതാണ് നൂറിന്‍ ഷെരീഫ് ഷെയര്‍ ചെയ്ത ഫോട്ടോ. എന്റെ ജീവിതത്തില്‍ നീയുള്ളതിന്റെ സന്തോഷത്തിലാണ്.
ഞങ്ങളെ കുറിച്ച് ലോകത്തിനോട് പറയുന്നതിന്റെ ആവേശത്തിലാണ് ഞാന്‍- നൂറിന്‍ ഷെരീഫ് എഴുതുന്നു. എന്നാല്‍ ആരാണ് വരനെന്നോ പങ്കാളിയെന്നോ അതോ മറ്റ് എന്തെങ്കിലും ഉദ്ദേശിച്ചുള്ള ഫോട്ടോയാണോ എന്നൊന്നും നൂറിന്‍ ഷെരീഫ് വ്യക്തമാക്കിയിട്ടില്ല. ഒരു അഡാര്‍ ലൌ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരമാണ് നൂറിന്‍ ഷെരീഫ്. നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെളേളപ്പത്തില് നൂറിന്‍ അഭിനയിക്കുന്നുണ്ട്.
Post Your Comments