ന്യൂഡല്‍ഹി : രാജ്യത്ത് ‘രാജ്യദ്രോഹി’കളുടെ എണ്ണം കൂടുന്നു . ദേശീയ ക്രൈം ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ ഞെട്ടിക്കുന്നത്. 2018 -ലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കയാണ്. ഈ കണക്കുകള്‍ പ്രകാരം രണ്ടുവര്‍ഷത്തെ കാലയളവിനുള്ളില്‍ ഇന്ത്യയില്‍ രാജ്യദ്രോഹക്കുറ്റത്തിന്റെ കേസുകള്‍ ഇരട്ടിച്ചിരിക്കുകയാണ്. 2016 -ല്‍ രാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി 35 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍, 2018 അത് 70 ആയി കൂടിയിട്ടുണ്ട്. രാജ്യദ്രോഹത്തിന്റെ കാര്യത്തില്‍ 18 കേസുകളുമായി ഝാര്‍ഖണ്ഡ് ഒന്നാം സ്ഥാനത്താണ്.
രണ്ടാം സ്ഥാനത്ത് അസം ആണുള്ളത്. 17 രജിസ്റ്റേര്‍ഡ് കേസുകളുണ്ട് അസമില്‍. മൂന്നാം സ്ഥാനത്ത് ജമ്മു കശ്മീര്‍. അവിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ആകെ 12 കേസുകള്‍ നാലാമത് നമ്മുടെ കേരളമാണ്. ഇവിടെ രേഖപ്പെടുത്തപ്പെട്ടത് ഒമ്പത് കേസുകളാണ്. മണിപ്പൂര്‍ നാല് കേസുകളുമായി ടോപ്പ് ഫൈവ് ലിസ്റ്റില്‍ അവസാന സ്ഥാനത്തുണ്ട്.
2017 -ല്‍ രാജ്യദ്രോഹത്തിന്റെ 51 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്. അതിന്റെ അമ്പത് ശതമാനം കൂടി 2018 -ല്‍ അത് 70 ആയി. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമായി ചെയ്യുന്ന പ്രവൃത്തികളെ ഈ നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കി വിചാരണ ചെയ്യുന്നു. സര്‍ക്കാരുകള്‍ക്ക് വളരെ എളുപ്പത്തില്‍ അവര്‍ക്കിഷ്ടമുള്ള രീതിയില്‍ എങ്ങനെയും വ്യാഖ്യാനിച്ചെടുക്കാവുന്ന ഒരു നിയമമാണിത്. പ്രസംഗം, സംഘാടനം, ലഘുലേഖ വിതരണം ചെയ്യല്‍ തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയില്‍ വരുന്നു. പ്രസംഗം, സംഘാടനം തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയില്‍ വരുന്നു. ഭരണഘടനക്ക് വിരുദ്ധമായി കലാപം ചെയ്യല്‍, നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിന് പ്രോത്സാഹനം ചെയ്യല്‍ എല്ലാം ഇതിലുള്‍പ്പെടുന്നതാണ്. ഐപിസി 124 എ വകുപ്പ് പ്രകരമാണ് ഇന്ത്യയില്‍ രാജ്യദ്രോഹത്തെ നിര്‍വചിച്ചിട്ടുള്ളത്.
പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി, പ്രശസ്ത ആക്ടിവിസ്റ്റായ ഡോ.ബിനായക് സെന്‍, സുപ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദി, വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാര്‍, കൊല്‍ക്കത്തയിലെ ബിസിനസുകാരനായ പിയൂഷ് ഗുഹ എന്നിവര്‍ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ടവരില്‍ ചിലരാണ്.
Post Your Comments