പെരിയ: കാസര്‍കോട് ചില പ്രദേശങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിഭ്രാന്തരായ നാട്ടുകാര്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടി. വള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. പുല്ലൂര്‍ -പെരിയ, കോടോം-ബേളൂര്‍ പഞ്ചായത്തുകളിലെ അതിര്‍ത്തി പ്രദേശങ്ങളായ കല്ലാന്തോല്, കുമ്ബള, ഗുരുപുരം, കാട്ടിപ്പാറ, മീങ്ങോത്ത് പ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായത്. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ഉള്‍പെടെയുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. വീട്ടില്‍ അടുക്കിവെച്ചിരുന്ന പാത്രങ്ങളും മറ്റുപകരണങ്ങളും ഭൂചലനത്തിന്റെ ശക്തിയില്‍ മറിഞ്ഞ് വീണു. കുലുക്കത്തെ തുടര്‍ന്ന് പിടിച്ചു നില്‍ക്കാനാകാതെ നിലത്തു വീണവരുമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments