Latest NewsIndia

പൗരത്വ ഭേദഗതി നിയമം: ചട്ടങ്ങള്‍ നിലവില്‍ വന്നതായി കേന്ദ്രം വിജ്‌ഞാപനമിറക്കി

നിയമത്തിനെതിരായ അനവധി ഹര്‍ജികള്‍ സുപ്രീം കോടതിക്കു മുന്നിലുള്ളപ്പോഴാണ്‌ കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം.

ന്യൂഡല്‍ഹി: പാര്‍ലമെന്റ്‌ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്‌ഞാപനമിറക്കി. ജനുവരി 10 മുതല്‍ നിയമം നിലവില്‍ വന്നുവെന്നു വിജ്‌ഞാപനം വ്യക്‌തമാക്കുന്നു. നിയമത്തിനെതിരായ അനവധി ഹര്‍ജികള്‍ സുപ്രീം കോടതിക്കു മുന്നിലുള്ളപ്പോഴാണ്‌ കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം.

നിയമത്തിന്റെ ചട്ടങ്ങള്‍ക്കു രൂപം കൊടുക്കുന്നതിനു മുന്നോടിയായി സംസ്‌ഥാനങ്ങളുമായി കൂടിയാലോചനകള്‍ നടത്തില്ലെന്നു നേരത്തെ തന്നെ കേന്ദ്രം വ്യക്‌തമാക്കിയിരുന്നതാണ്‌.പാര്‍ലമെന്റ്‌ പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന്‌ പിന്നാലെ പലയിടത്തും പ്രതിഷേധമുയർന്നിരുന്നു.നിയമം നടപ്പാക്കുന്നതിനെതിരേ കേരളമുൾപ്പെടെയുള്ള സംസ്‌ഥാന സര്‍ക്കാരുകള്‍ എതിര്‍പ്പ്‌ ഉയര്‍ത്തി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പൂജാസാധനങ്ങള്‍ വാങ്ങുന്നതിന് പുതിയ സംവിധാനം തയ്യാറാക്കാൻ സുപ്രീം കോടതി

പ്രതിഷേധം ശക്‌തമായ സഹാചര്യത്തില്‍ നിയമത്തെ അനുകൂലിക്കുന്നവരുടെ യോഗങ്ങളും റാലികളും കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും സംഘടിപ്പിച്ചുവരുകയാണ്‌.പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്‌തുള്ള വിവിധ ഹര്‍ജികള്‍ ജനുവരി 23-നാണ്‌ സുപ്രീം കോടതി പരിഗണിക്കുന്നത്‌. ഹൈക്കോടതികളില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക്‌ മാറ്റണമെന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കോടതി ഇന്നു പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button