Latest NewsIndiaNews

അ​ത്ര​യും വ​ലി​യ ത​ട​വ​റ നി​ര്‍​മി​ക്കാ​ന്‍ അ​വ​ര്‍​ക്ക് ക​ഴി​യി​ല്ല; സര്‍ക്കാര്‍ ത​ട​വ​റ​യി​ലാ​കു​ന്ന ദി​വ​സം വരുമെന്ന് അരുന്ധതി റോയ്

ന്യൂ​ഡ​ല്‍​ഹി: ജാ​മി​യ മി​ലി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ​ വിദ്യാർത്ഥികൾക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച്‌ അ​രു​ന്ധ​തി റോ​യി. എല്ലാവരും ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നാ​ല്‍ ന​മ്മ​ളെ എ​ല്ലാ​വ​രെ​യും പാ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത്ര വ​ലി​യ ഒ​രു ത​ട​ങ്ക​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യി​ല്ല. അ​ത്ര​യും വ​ലി​യ ത​ട​വ​റ നി​ര്‍​മി​ക്കാ​ന്‍ അ​വ​ര്‍​ക്ക് ക​ഴി​യില്ലെന്ന് അവർ വ്യക്തമാക്കി. ഈ ​സ​ര്‍​ക്കാ​ര്‍ ത​ട​വ​റ​യി​ലാ​കു​ന്ന ഒ​രു ദി​വ​സം വ​രും. അ​ന്ന് ന​മു​ക്ക് സ്വാ​ത​ന്ത്ര്യം കി​ട്ടു​മെ​ന്നും അരുന്ധതി റോയ് പറയുകയുണ്ടായി.

Read also: അതെന്റെ തലവേദനയല്ല; അതിനാൽ കൂടുതല്‍ ചിന്തിക്കുന്നില്ലെന്ന് ശിഖർ ധവാൻ

ഡ​ല്‍​ഹി​യി​ലെ അ​റി​യ​പ്പെ​ടു​ന്ന സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലൊ​ന്നാ​യ ജാ​മി​യ​യി​ല്‍ ന​ട​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന ക്രൂ​ര​ത​യാ​ണ്. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭം രാ​ജ്യ​വ്യാ​പ​ക​മാ​യി ഇ​ള​കി​മ​റി​യു​മ്പോ​ഴാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. എ​ന്നാ​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം അ​യ​ല്‍ രാ​ജ്യ​ങ്ങ​ളി​ലെ മ​ത​പ​ര​മാ​യ പീ​ഡ​നം അ​നു​ഭ​വി​ക്കു​ന്ന മു​സ്ലിം​ക​ള്‍ അ​ല്ലാ​ത്ത​വ​ര്‍​ക്കു മാ​ത്ര​മേ പൗ​ര​ത്വം ന​ല്‍​കൂ എ​ന്ന് പ​റ​യു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ടു​ത്തി​ടെ ത​ട​ങ്ക​ല്‍ പാ​ള​യ​ങ്ങ​ള്‍ നി​ല​വി​ലി​ല്ലെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും ഈ ​അ​വ​കാ​ശ​വാ​ദ​വും ശ​രി​യ​ല്ലെ​ന്നു തെ​ളി​ഞ്ഞി​രു​ന്നു എ​ന്നും അ​രു​ന്ധ​തി റോ​യ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button