കൊച്ചി : നിര്‍ണായക തീരുമാനവുമായി മുത്തൂറ്റ് . മുത്തൂറ്റ് ഫിനാന്‍സ് ഹൈക്കോടതിയെ സമീപിയ്ക്കുന്നു. ഓഫീസുകളില്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് മുത്തൂറ്റ് ഫിനാന്‍സ് ഹൈക്കോടതിയെ സമീപിച്ചു. കേരളത്തിലെ 568 ബ്രാഞ്ചുകളിലും പൊലീസ് സുരക്ഷ അനുവദിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം സിഐടിയു സമരത്തിനിടെ മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടറിന് കല്ലേറില്‍ പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയെ സമീപിക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ് തീരുമാനിച്ചത്.
മാനേജ്‌മെന്റ് ജീവനക്കാരെ പിരിച്ചുവിട്ടെന്നാരോപിച്ച് മുത്തൂറ്റില്‍ വീണ്ടും സമരം ആരംഭിച്ചിരിക്കുകയാണ്. 43 ശാഖകളില്‍ നിന്ന് യൂണിയന്‍ സെക്രട്ടറി ഉള്‍പ്പടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയാണ് സമരം. നേരത്തെ നടന്ന സമരത്തില്‍ ഹൈക്കോടതി ഇടപെട്ടുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മാനേജ്‌മെന്റ് ലംഘിച്ചെന്നും സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് പിരിച്ചുവിട്ടതെന്നും ആരോപണം ഉയരുന്നുണ്ട്
അതേസമയം, കൊച്ചിയില്‍ മുത്തൂറ്റ് ആസ്ഥാനത്ത് നടന്ന ആക്രമണത്തിന് പിന്നില്‍ തൊഴിലാളികളോ സമരം ചെയ്യുന്നവരോ ആണെന്ന് കരുതുന്നില്ലെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചിരുന്നു.
Post Your Comments