ഹൈദരാബാദ്: അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്ന കേസില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന് മോഹന്‍ റെഡ്ഡി പ്രത്യേക സിബിഐ കോടതിയില്‍ ഹാജരായി. വെള്ളിയാഴ്ച രാവിലെയാണ് ജഗന് കോടതിയിലെത്തിയത്. മുഖ്യമന്ത്രിയായശേഷം ഇത് ആദ്യമാണ് ജഗന് കോടതിയില്‍ ഹാജരാകുന്നത്.
ജനുവരി പത്തിന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഈ മാസം മൂന്നിന് കോടതി ജഗന് മോഹന്‍ റെഡ്ഡിക്കും വി. വിജയ് സായി റെഡ്ഡി എംപിക്കും നോട്ടീസ് അയച്ചിരുന്നു.
ജഗന്റ പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.ഈ കേസില്‍ ജഗനെ 2012ല്‍ അറസ്റ്റു ചെയ്തിരുന്നു. ഏകദേശം ഒരുവർഷത്തോളം ജഗൻ ജയിലിലും ആയിരുന്നു.
Post Your Comments