ന്യൂഡൽഹി: കോൺഗ്രസ് മുൻ എംഎൽഎയും ദില്ലി മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ഷോയ്ബ് ഇക്ബാൽ ആം ആദ്മി പാർട്ടിയിൽ ചേർന്നു. മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.
മാത്യ മഹലിൽ നിന്നുള്ള അഞ്ച് തവണ എംഎൽഎയായ ഇക്ബാലിനെ കൂടാതെ രണ്ട് കോൺഗ്രസ് എംസിഡി കൗൺസിലർമാരായ അലി മുഹമ്മദ് ഇക്ബാൽ, സുൽത്താന അബാഡി എന്നിവരും ആം ആദ്മി പാർട്ടിയിൽ അംഗമായി.
ഫെബ്രുവരി 8 ന് ഡല്‍ഹിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയാണിത്. ഫെബ്രുവരി 11 ന് വോട്ടെണ്ണൽ നടക്കും.
Post Your Comments