Latest NewsIndiaNews

ജെഎൻയു വിദ്യാർത്ഥികൾ നടത്തിയ രാഷ്ട്രപതി ഭവൻ മാർച്ചിൽ സംഘർഷം, വിസിയെ മാറ്റാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഐഷി ഘോഷ്

ദില്ലി:  മാനവവിഭവ ശേഷി മന്ത്രാലയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് വിദ്യർത്ഥികൾ രാഷ്ട്രപതി ഭവനിലേയ്ക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. റോഡ് ഉപരോധിക്കാൻ ശ്രമിച്ച വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം തങ്ങളെ ഗുണ്ടകൾ മർദ്ദിച്ചതായി പെൺകുട്ടികൾ ആരോപിച്ചു. പൊലീസ് യൂണിഫോമിലല്ലാത്തവർ മർദ്ദനം അഴിച്ച് വിട്ടതായും വിദ്യാർത്ഥികൾ ആരോപിച്ചു.

വിസിയെ മാറ്റാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാർത്ഥി യൂണിയൻ നേതാവ് ഐഷി ഘോഷ് വ്യക്തമാക്കിയിരുന്നു. മാനവവിഭവ ശേഷി മന്ത്രാലയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് വിദ്യാർത്ഥികൾ രാഷ്ട്രപതി ഭവനിലേയ്ക്ക് മാർച്ച് നടത്താൻ തീരുമാനിച്ചത്. ഹോസ്റ്റില്‍ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജെഎൻയു വിദ്യാർത്ഥികൾക്കെതിരെ നടന്ന ആക്രമണ സംഭവങ്ങളിലടക്കം വിസി സ്വീകരിച്ച നിലപാടുകളാണ് അദേഹത്തിനെതിരായ പ്രതിഷേധങ്ങൾക്ക് കാരണമാണ്.

പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിവീശി. പെൺകുട്ടികളടക്കമുള്ളവരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനങ്ങളിലേയ്ക്ക് കയറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button