ന്യൂഡൽഹി : പ്രളയ ദുരന്തം അനുഭവിക്കുന്ന കേരളത്തെ സഹായിക്കാൻ ഇന്ത്യയിൽനിന്നും വിദേശത്തുനിന്നും നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം കേരളത്തെ സഹായിക്കാൻ തങ്ങളെ കസ്റ്റഡിയിലെടുത്ത പോലീസുകാരിൽ നിന്നു ജെഎൻയു വിദ്യാർഥികൾ പണംപിരിച്ചെടുത്തു.
Read also:കരുതിവെച്ചിരുന്ന വിഷുക്കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നൽകി എംപിയുടെ മക്കൾ
നാലു ലക്ഷം രൂപയാണ് ജെഎൻയു വിദ്യാർഥികൾ ഇതുവരെ സമാഹരിച്ചത്. അതിൽ 1321 രൂപയാണ് പോലീസുകാരിൽനിന്ന് വിദ്യാർത്ഥികൾ പിരിച്ചെടുത്തത്. പ്രളയം ഗുരുതരമായി കേരളത്തെ ബാധിച്ചിട്ടും കേന്ദ്രം സഹായിക്കുന്നില്ലെന്ന് ആരോപിച്ച് ശനിയാഴ്ച ആഭ്യന്തര മന്ത്രാലയത്തിലേക്കു മാർച്ച് നടത്തിയതിനാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ കേരളത്തിലെ സാഹചര്യം വിവരിച്ച് ഇവർ പോലീസുകാരിൽനിന്നും പിരിവെടുക്കുകയായിരുന്നു.
Post Your Comments