മുംബൈ: പൗരത്വ നിയമ ഭേദഗതിയില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. പ്രതിഷേധവുമായി രംഗത്തെത്തുന്നവര്‍ ഇന്ത്യക്കാരനെപ്പോലെ ചിന്തിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനെ വിശ്വസിക്കണമെന്നും ശാസ്ത്രി പറയുകയുണ്ടായി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 18 വയസു മുതല്‍ ഞാന്‍ ഇന്ത്യക്കായി കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്കാരനെപ്പോലെ ചിന്തിക്കാനെ എനിക്ക് കഴിയൂ. കുറച്ചു കൂടി ക്ഷമിക്കണമെന്നാണ് എനിക്ക് ആളുകളോട് പറയാനുള്ളത്. ഇന്ത്യക്കാരനായി ചിന്തിക്കു, അല്ലാതെ ഞാനതാണ്, ഞാനിതാണ് എന്ന് ചിന്തിക്കാതിരിക്കുവെന്നും അദ്ദേഹം പറയുകയുണ്ടായി.
ഇന്ത്യന്‍ ടീമില്‍ പല മതക്കാരും ജാതിയിലുള്ളവരുമുണ്ട്. പക്ഷെ ആത്യന്തികമായി എല്ലാവരും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരനെപ്പോലെ ചിന്തിച്ചാല്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ഇതില്‍ നിങ്ങള്‍ക്ക് കാണാനാവും. ഇന്ത്യക്കാരുടെ ക്ഷേമത്തിനായി, ഇന്ത്യയുടെ ക്ഷേമത്തിനായി ഇന്ത്യക്കാരനെന്ന നിലയിലാണ് താൻ ഇക്കാര്യം പറയുന്നതെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.
Post Your Comments