തിരുവനന്തപുരം: പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് , കേരളത്തിന് ഉണ്ടായത് കോടികളുടെ നഷ്ടം. സംസ്ഥാനത്തിനുണ്ടായ ഉത്പാദന നഷ്ടം ചുരുങ്ങിയത് 2,000 കോടി രൂപയാണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. . കേരളത്തിലെ വ്യാപാര, വ്യവസായ, സേവന മേഖലകള്‍ പണിമുടക്കില്‍ നിശ്ചലമായി.
Read Also : ബുധനാഴ്ചത്തെ ദേശീയ പണിമുടക്ക് : കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ഏകോപന സമിതി
പണിമുടക്കില്‍ ഫാക്ടറികളും കടകമ്പോളങ്ങളും സര്‍ക്കാര്‍ ഓഫീസുകളും നിശ്ചലമായി. വാഹന ഗതാഗതവും നിലച്ചു. റെയില്‍വേയുടെ വരുമാനവും ഇടിഞ്ഞു. തലസ്ഥാന നഗരിയില്‍ ചാലക്കമ്പോളവും കൊച്ചിയില്‍ പ്രത്യേക സാമ്പത്തിക മേഖലയും (സെസ്)? അടഞ്ഞു കിടന്നു. സംസ്ഥാന ജി.ഡി.പിയുടെ പ്രധാനപങ്കും വരുന്ന സെക്കന്‍ഡറി, ടെറിഷ്യറി മേഖലകളെ പൂര്‍ണമായും പണിമുടക്ക് ബാധിച്ചതിനാല്‍ ചുരുങ്ങിയത് രണ്ടായിരം കോടി രൂപയുടെയെങ്കിലും സാമ്പത്തികത്തിക നഷ്ടം സംസ്ഥാനത്തിന് ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. 8.75 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ജി.ഡി.പി.
സംസ്ഥാനത്തൊട്ടാകെ കടകളടഞ്ഞു കിടന്നതുമൂലം ആയിരം കോടി രൂപയുടെതെങ്കിലും വ്യാപാര നഷ്ടം ഉണ്ടായതായി വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ പറഞ്ഞു. ഐ.ടി മേഖലയിലെ പല സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചെങ്കിലും ജീവനക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആര്.ടി.സിക്കും പണിമുടക്ക് തിരിച്ചടിയായി. പണിമുടക്ക് മൂലം റോഡിലിറക്കാന്‍ കഴിയാത്തതിനാല്‍ ടാക്സി, ഓട്ടോ, ജീപ്പ്, സ്വകാര്യ വാനുകള്‍, ലോറികള്‍ എന്നിവയെ ആശ്രയിച്ച് ജോലിചെയ്യുന്നവര്‍ക്കും വരുമാനനഷ്ടമുണ്ടായി. നിര്‍മ്മാണ മേഖലയും പൂര്‍ണമായും നിശ്ചലമായി.
ബിവറേജസ് കോര്പ്പറേഷന് 30 കോടി രൂപയുടെ വ്യാപാര നഷ്ടമാണുണ്ടായത്.
Post Your Comments