Latest NewsIndiaNews

പൗരത്വ നിയമത്തെ ചൊല്ലി അടി കൂടി പ്രതിപക്ഷം, ഇനി പോരാട്ടം ഒറ്റയ്ക്ക് തുടരുമെന്ന് മമത

കൊൽക്കത്ത : പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ തൃണമൂൽ കോൺഗ്രസ് പാർട്ടി പങ്കെടുക്കില്ലെന്ന് പാർട്ടി മേധാവിയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ഇടതുപക്ഷവും കോൺഗ്രസും വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നുന്നത്. ‍പൗരത്വ നിയമത്തിനും ദേശീയ പൗര റജിസ്റ്ററിനുമെതിരെയുള്ള പോരാട്ടം ഒറ്റയ്ക്ക് തുടരുമെന്നും വ്യക്തമാക്കി

 ‘ഇന്നലെ സംസ്ഥാനത്ത് എന്താണ് സംഭവിച്ചത്. എനിക്ക് ഇനി യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ല’– അവർ പറഞ്ഞു. ഇടതു ട്രേഡ് യൂണിയനുകൾ വിളിച്ച പണിമുടക്കിനിടെ സിപിഎം റോഡ് ഉപരോധിക്കുകയും ബസുകൾക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. എന്നാൽ പൗരത്വ നിയമത്തിനെതിരായ പോരാട്ടം തുടരുമെന്നും ഈ നിയമത്തെയും എൻ‌ആർ‌സിയെയും ബംഗാളിൽ ഒരിക്കലും അനുവദിക്കില്ലെന്നും മമത കൂട്ടിച്ചേർത്തു.

ജനുവരി 13ന് നടക്കുന്ന സി‌എ‌എ, എൻ‌ആർ‌സി വിരുദ്ധ യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതായി ബംഗാൾ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിനിടെ മമത പറഞ്ഞു.  ഇന്നലത്തെ ദേശീയ പണിമുടക്കിൽ സംസ്ഥാനത്തുടനീളമുണ്ടായ സംഭവവികാസങ്ങളെ തുടർന്നാണ് മമത യോഗത്തിൽ നിന്ന് പിൻവാങ്ങിയത്. ഡൽഹിയിലെ മറ്റു പ്രതിപക്ഷ നേതാക്കളോട് യോഗത്തിൽ പങ്കെടുക്കാത്തതിൽ ക്ഷമിക്കണമെന്നും അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button