തിരുവനന്തപുരം: കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്ത്. വെടിവെപ്പിനു ശേഷം രണ്ട് പേര്‍ ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.തമിഴ്‌നാട് പോലീസിലെ ഉദ്യോഗസ്ഥന്‍ വിന്‍സന്റ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിക്കിടെയാണ് വിന്‍സന്റിന് വെടിയേറ്റത്. ബൈക്കിലെത്തിയ കൊലക്കേസ് പ്രതി രാജ്കുമാര്‍ വിന്‍സന്റിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസുകാരന് നേരെ നാല് തവണ വെടിയുതിര്‍ത്തയായും ഇയാളുടെ കൂടെ മറ്റൊരാള്‍ ഉണ്ടായിരുന്നതായും കഴിഞ്ഞ ദിവസം തന്നെ വിവരം ലഭിച്ചിരുന്നു.
കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് പോലീസുകാരൻ മരിച്ചു : സംഭവം കളിയിക്കാവിളയിൽ
സംഭവത്തിൽ മാവോയിസ്റ് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നാല് പേര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി കേരള-തമിഴ്‌നാട് പോലീസ് സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അഞ്ച് മാസം കഴിഞ്ഞ് റിട്ടയര്‍ചെയ്യാന്‍ ഇരിക്കുകയായിരുന്നു വില്‍സണ്‍. ഒരു അപകടത്തെത്തുടര്‍ന്ന് രണ്ട് മാസമായി ആശുപത്രിയിലായിരുന്നു. നാല് ദിവസം മുന്‍പാണ് തിരിച്ച് ജോലിയില്‍ പ്രവേശിച്ചത്. കന്യാകുമാരി കലക്ടറും എസ്. പിയും ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Post Your Comments