മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. ചിത്രത്തിലെ നാഗവല്ലിയെന്ന കഥാപാത്രം ഏറെ പ്രശംസപിടിച്ചു പറ്റിയിരുന്നു.
സിനിമയില്‍ കേന്ദ്ര കഥാപാത്രമായ നാഗവല്ലി എന്ന സൗന്ദര്യവതിയെ സംവിധായകന്‍ പ്രേക്ഷകരിലേക്ക് പകര്‍ത്തിയത് നാഗവല്ലിയുടെ ഒരു പൂര്‍ണകായ ഛായാ ചിത്രത്തിലൂടെയായിരുന്നു. സിനിമയും നാഗവല്ലിയും ഹിറ്റ് ആയെങ്കിലും നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആരാണെന്ന് അധികം ആര്‍ക്കും അറിയില്ല. കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തില്‍ മിത്തും ഫാന്റസിയും കോര്‍ത്തിണക്കി ഫാസില്‍ ഒരുക്കിയ മണിച്ചിത്രത്താഴ് 1993 ല്‍ ആണ് തിയറ്ററുകളില്‍ എത്തിയത്. തിരുവനന്തപുരം പേട്ട സ്വദേശിയും, ചിത്രകാരനുമായ ആര്‍.മാധവനാണ് നാഗവല്ലിയുടെ സ്രഷ്ടാവ്. ചെന്നൈയില്‍, 1960-70 കാലഘട്ടത്തില്‍ ബാനര്‍ ആര്‍ട് വര്‍ക്കിലൂടെ പ്രശസ്തനായിരുന്നു മാധവന്‍. അദ്ദേഹത്തിന്റെ മരുമകന്‍ മണി സുചിത്രയാണ് മണിച്ചിത്രത്താഴിന്റെ ആര്‍ട് ഡയറക്ഷന്‍ നിര്‍വഹിച്ചത്. ടി.എസ് ഹരിശങ്കറാണ് ആര്‍.മാധവനെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
പോസ്റ്റ് വായിക്കാം
നാഗവല്ലിക്ക് രൂപം നൽകിയ ശില്പി !!
************************************************
കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തിൽ മിത്തും ഫാന്റസിയും കോർത്തിണക്കി ഫാസിൽ ഒരുക്കിയ മണിച്ചിത്രത്താഴ് (1993) മലയാളിക്ക് നൽകിയ ചലച്ചിത്ര അനുഭവം വേറിട്ടതായി.
സിനിമയിൽ കേന്ദ്ര കഥാപാത്രമായ നാഗവല്ലി എന്ന അഭൗമ സൗന്ദര്യവതിയെ സംവിധായകൻ പ്രേക്ഷകരിലേക്ക് പകർത്തിയത് നാഗവല്ലിയുടെ ഒരു “life size” ചിത്രത്തിലൂടെയാണ്.
സിനിമയും നാഗവല്ലിയും വലിയ ഹിറ്റ് ആയെങ്കിലും, നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആര് എന്ന് അധികം ആരും ചിന്തിച്ചിട്ട് ഉണ്ടാകില്ല.
തിരുവനന്തപുരം പേട്ട സ്വദേശിയും, ചെന്നൈയിൽ 1960-70 കാലഘട്ടത്തിൽ ബാനർ ആര്ട്ട് വർക്കിലൂടെ പ്രശസ്തനായ artist ശ്രീ R. മാധവൻ ആണ് നാഗവല്ലിക്ക് രൂപം നൽകിയത്.
“Live model” ഇല്ലാതെ വരച്ച ചിത്രം എന്ന പ്രത്യേകത നാഗവല്ലിക്കുണ്ട്.
അദ്ദേഹത്തിന്റെ മരുമകൻ മണി സുചിത്രയാണ് മണിച്ചിത്രത്താഴിന്റെ ആര്ട്ട് ഡയറക്ഷൻ നിർവഹിച്ചത്.
മാന്നാർ മത്തായി സ്പീകിംഗ്, ക്രോണിക് ബാച്ചിലർ, ഫ്രണ്ട്‌സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ആര്ട്ട് ഡയറക്ടർ ആണ് മണി സുചിത്ര.
ഇന്ത്യയിലെ ഇതിഹാസ തുല്യനായ കലാകാരൻ Artist K. മാധവന്റെ അമ്മാവന്റെ മകനാണ് Artist R. Madhavan.
Pic courtesy: Aswini (Grand Daughter of Sri R. Madhavan)
– Hari Shankar T S
https://www.facebook.com/photo.php?fbid=3195302503819830&set=a.575065812510192&type=3
Post Your Comments