
കൊച്ചി: ഉച്ചയോടെ സ്വര്‍ണ്ണവിലയില്‍ വീണ്ടും മാറ്റം. ഗ്രാമിന് 20 രൂപയും പവന് 160രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 3,710 രൂപയും പവന് 29,680 രൂപയാണ് നിരക്ക്. രാവിലെ പവന് 29840 രൂപയും ഗ്രാമിന് 3,730 രൂപയുമായിരുന്നു നിരക്ക്. ആഗോളവിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,547.44 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് സ്വർണവില.
Post Your Comments