KeralaLatest NewsNews

ഇടുക്കിയില്‍ പണിമുടക്ക് ദിനത്തില്‍ കട തുറന്ന മെഡിക്കല്‍ ഷോപ്പുകാരന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം

ഇടുക്കി: ഇടുക്കിയില്‍ പണിമുടക്ക് ദിനത്തില്‍ കട തുറന്ന മെഡിക്കല്‍ ഷോപ്പുകാരന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം. പണിമുടക്ക് ദിനത്തില്‍ കടതുറന്നാതാണ് സിപിഎം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ഇടുക്കി വെള്ളയാംകുടിയില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന ജെറിക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

സിപിഎം വെള്ളയാംകുടി ബ്രാഞ്ച് സെക്രട്ടറി സജി ജോര്‍ജ് അടക്കം ആറ് പേരാണ് മര്‍ദിച്ചതെന്ന് ജെറിയുടെ പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ ജെറിയുടെ ഒരു പല്ല് പറിഞ്ഞുപോയി. തലക്കും സാരമായി പരിക്കേറ്റു. ജെറിയുടെ പരാതിയില്‍ കട്ടപ്പന പൊലീസ് കേസെടുത്തു. പണിമുടക്ക് ദിനത്തില്‍ കടതുറക്കുന്നതുമായി ബന്ധപ്പെട്ട തിരുവനന്തപുരത്തും അക്രമ സംഭവങ്ങളുണ്ടായിരുന്നു. നിരവധി കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുകയും സംഘര്‍ഷാവസ്ഥ ഉണ്ടാകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button