കൊല്‍ക്കത്ത: സംയുക്ത തൊഴിലാളി യൂണിയന്‍ സംഘടിപ്പിക്കുന്ന പണിമുടക്കില്‍ ഹെല്‍മെറ്റ് ധരിച്ച് ബസ് ഓടിക്കുന്ന ഡ്രൈവറുടെ ചിത്രം വൈറലാവുന്നു. പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ് ഡ്രൈവര്‍ ഹെല്‍മെറ്റ് ധരിച്ച് ബസ് ഓടിക്കുന്നത്. അതേസമയം രാജ്യത്തിന്റെ പലഭാഗത്തും പൂര്‍ണമാണ്. ചിലയിടങ്ങളില്‍ ബസുകള്‍ക്ക് നേരെ കല്ലെറിയുകയും ബസുകള്‍ തടയുകയും ചെയ്തു. പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കാന്‍ 22 ശതമാനത്തില്‍ കൂടുതല്‍ ബസുകള്‍ ഇന്ന് ഓടുന്നുണ്ടെന്ന് പശ്ചിമ ബംഗാള്‍ ഗതാഗത വകുപ്പ് അറിയിച്ചു. 44 തൊഴില്‍ നിയമങ്ങള്‍ റദ്ദ് ചെയ്ത് നാല് പുതിയ തൊഴില്‍ കോഡുകള്‍ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തില്‍ പ്രതിഷേധിച്ചും മിനിമം വേതനം 21000 രൂപയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുമാണ് തൊഴിലാളി പ്രതിഷേധം. ബിഎംഎസ് ഒഴികെയുളള എല്ലാ ട്രേഡ് യൂണിയനുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
Siliguri: A North Bengal State Transport Corporation(NBSTC) bus driver wears a helmet in wake of protests during #BharatBandh called by ten trade unions against 'anti-worker policies of Central Govt' #WestBengal pic.twitter.com/ZCbe7uRq4m
— ANI (@ANI) January 8, 2020
Post Your Comments