Latest NewsInternational

ലോകത്തെ ഞെട്ടിച്ച ഓസ്‌ട്രേലിയയിലെ കാട്ടു തീയ്ക്ക് പിന്നിൽ മനുഷ്യന്റെ ഇടപെടല്‍, 183 പേര്‍ അറസ്റ്റില്‍

സെപ്റ്റംബർ മുതൽ ഇരുപത്തിയാറ് ആളുകളും ദശലക്ഷക്കണക്കിന് മൃഗങ്ങളും ഇതിനകം മരിച്ചു.

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നാലുമാസമായി പടര്‍ന്നു പടിച്ച കാട്ടു തീയുമായി ബന്ധപ്പെട്ട് 183 പേര്‍ അറസ്റ്റില്‍. കാലാവസ്ഥ വ്യതിയാനമാണ് കാട്ടു തീ ഉണ്ടാകാന്‍ കാരണമെന്നാണ് തുടക്കത്തില്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നത്. എന്നാല്‍ പ്രകൃതി മാത്രമല്ല മനുഷ്യന്റെ കൈകടത്തലും കാട്ടു തീ ഉണ്ടാകാന്‍ കാരണമായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇതിന്റെ നടപടിയായി 183 പേരാണ് അറസ്റ്റിലായിരിക്കുന്നത്.

ക്വീൻസ്‌ലാന്റിൽ 101 പേരും ന്യൂ സൗത്ത് വെയിൽസിൽ 24 പേരും വിക്ടോറിയയിൽ 43 പേരും ടാസ്മാനിയയിൽ അഞ്ച് പേരും സൗത്ത് ഓസ്‌ട്രേലിയയിൽ 10 പേരും അറസ്റ്റിലായി. തീപിടിത്തത്തിന്റെ പ്രതിസന്ധിയിൽ രണ്ടായിരത്തോളം വീടുകൾ ഇതിനകം നശിച്ചതായി അധികൃതർ പറയുന്നു. തീപിടിത്തം മൂലം കഴിഞ്ഞയാഴ്ച താപനില കുതിച്ചുയർന്നു, ലോകത്തിലെ ഏറ്റവും ചൂടേറിയ സ്ഥലമായ സിഡ്നി 50 സിയിൽ എത്തി. സെപ്റ്റംബർ മുതൽ ഇരുപത്തിയാറ് ആളുകളും ദശലക്ഷക്കണക്കിന് മൃഗങ്ങളും ഇതിനകം മരിച്ചു.

“സോണിയയുടെ വസ്ത്രം കഴുകിക്കൊടുത്തിട്ടല്ല സെന്‍കുമാര്‍ കേരള ഡിജിപി ആയത്” ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി യുവമോർച്ച

വനമേഖലയില്‍ തീ പടരുന്നതിന് തുടക്കമിട്ടു എന്ന് സംശയിക്കുന്ന 183 പേരെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ക്യൂന്‍സ്ലാന്‍ഡ്,ന്യൂ സൗത്ത് വെയില്‍സ്,വിക്ടോറിയ, ടാസ്മാനിയ, സൗത്ത് ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നാണ് പോലീസ് ആളുകളെ അറസ്റ്റ് ചെയ്തത്.കാട്ടു തീ പടരുന്നതിന് പിന്നില്‍ മനുഷ്യരാണ് വ്യക്തമായതോടെ ഓസ്ട്രേലിയയില്‍ രാഷ്ട്രീയ പ്രതിഷേധവും രൂക്ഷമായിട്ടുണ്ട്.

shortlink

Post Your Comments


Back to top button