Latest NewsNewsIndia

ജെഎന്‍യു ആക്രമണം: ‘ഇരുമ്പുവടിക്ക് മുമ്പില്‍ സ്വന്തം തലവെച്ചുകൊടുത്തുകൊണ്ട് ഒരു ദേശീയവാദിയെ, ഒരു ദേശപ്രേമിയെ തടയാന്‍ അവള്‍ക്ക് എങ്ങനെ ധൈര്യം വന്നു?’ ജാവേദ് അക്തര്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിന് പിന്നാലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷാ ഗോഷിനെതിരെ കേസെടുത്ത പൊലീസ് നടപടിയെയും ആക്രമണം നടത്തിയ മുഖംമൂടി സംഘത്തെയും പരിഹസിച്ച് എഴുത്തുകാരന്‍ ജാവേദ് അക്തര്‍.

‘JNUSU പ്രസിഡന്റിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് പൂര്‍ണ്ണമായും മനസിലാക്കാവുന്ന കാര്യമാണ്.. ഇരുമ്പുവടിക്ക് മുമ്ബില്‍ സ്വന്തം തലവെച്ചുകൊടുത്തുകൊണ്ട് ഒരു ദേശീയവാദിയെ, ഒരു ദേശപ്രേമിയെ തടയാന്‍ അവള്‍ക്ക് എങ്ങനെ ധൈര്യം വന്നു? പാവം ഗുണ്ടകള്‍ക്ക് അവരുടെ ലാത്തി നല്ലതു പോലെ ആഞ്ഞു വീശാനുള്ള അവസരം പോലും നല്‍കാതെ അവരുടെ ശരീരം കൊണ്ടു തടുക്കുന്നു.. എന്നിക്കറിയാം അവര്‍ മുറിവേല്‍ക്കാന്‍ ഇഷ്ടപ്പെടുന്നു..’ എന്നാണ് അദ്ദേഹം പൊലീസ് നടപടിയെ വിമര്‍ശിച്ച് ട്വിറ്ററില്‍ കുറിച്ചത്.

ജനുവരി അഞ്ചിന് രാത്രിയായിരുന്നു ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം ഉണ്ടായത്. മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button