രസകരമായ ട്വീറ്റുകളിലൂടെ ശ്രദ്ധേയനായ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ ഹോട്ടലുകളില്‍ വിഭവങ്ങളുടെ പേരില്‍ നല്‍കുന്ന വൈവിധ്യത്തിലെ തമാശയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ശുദ്ധമായ വെജ് റസ്റ്റോറന്റ് എന്നവകാശപ്പെട്ട് ഒരു ഭക്ഷണശാല കൊടുത്ത സ്പെഷ്യല്‍ ഭക്ഷണങ്ങളുടെ പട്ടികയാണ് അദ്ദേഹം പുറത്തുവിട്ടത്.
ശുദ്ധമായ വെജ് റസ്റ്റോറന്റ്… വെജിറ്റേറിയന്‍ സ്പെഷ്യല്‍ ‘വെജ് ഫിഷ് ഫ്രൈ, വെജ് മട്ടണ്‍ ദോശ, വെജ് ചിക്കന്‍ റൈസ്… എന്നിങ്ങനെയാണ് വിഭവങ്ങളെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുന്നു.
യഥാര്‍ത്ഥത്തില്‍ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ എങ്ങനെയാണെന്നതിന്റെ നല്ല ഉദാഹരണമാണിതെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ അഭിപ്രായം. വെജ്, നോണ്‍-വെജ്, എന്താണ് വ്യത്യാസം? ഇതെല്ലാം മനസിലാണ്. മനസിന്റെ ശക്തി എങ്ങനെ ഉപയോഗിക്കണമെന്ന് അറിയുന്നവരാണ് ഞങ്ങള്‍ മില്ലേനിയല്‍സ് എന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു.
An example of how Incredible India really is. For millennia we have known how to harness the power of mind over matter. Veg, Non-Veg, what’s the difference? It’s all in the mind…? pic.twitter.com/U1x1LEvij6
— anand mahindra (@anandmahindra) January 5, 2020
Post Your Comments