Latest NewsKeralaNews

‘ജാതി നമ്മളെ വേര്‍തിരിക്കുന്നില്ല എന്ന് എത്രയുറക്കെ മുദ്രാവാക്യം വിളിച്ചാലും കൊച്ചുകുഞ്ഞുങ്ങളുടെ മേല്‍ മുതിര്‍ന്നവര്‍, അധ്യാപകര്‍, അടിച്ചേല്‍പ്പിക്കുന്ന ഈ കറ മാഞ്ഞുപോവില്ല’ കുറിപ്പ്

കൊച്ചി: എറണാകുളം സെന്റ് തെരേസാസ് ലോവര്‍ പ്രൈമറി സ്‌കൂളില്‍ ജാതി തിരിച്ച് കണക്കെഴുതിയതിനെതിരെ ചിത്തിര കുസുമന്‍. ക്ലാസ് മുറിയിലെ ബോര്‍ഡില്‍ കുട്ടികളുടെ ജാതി തിരിച്ച് കണക്കെഴുതിയതിനെതിരെ ഫെയ്‌സ്ബുക്കിലൂടെയാണ് ചിത്തിരയുടെ പ്രതികരണം. മൂന്നാം ക്ലാസിലെ 51 കുട്ടികളെ എസ്സി, ഒഇസി, ഒബിസി, ജനറല്‍, ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ എന്നിങ്ങനെയാണ് തിരിച്ചെഴുതിയത്. ഡാറ്റാ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ബോര്‍ഡില്‍ കുട്ടികള്‍ കാണ്‍കെ ഇങ്ങനെ എഴുതിയിട്ടത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

കസിന്റെ മകൾ പഠിക്കുന്ന ക്ലാസ് മുറിയിൽ നിന്നാണ്. എറണാകുളം സെന്റ്. തെരേസാസ് ലോവർ പ്രൈമറി സ്കൂൾ. ജാതി നമ്മളെ വേർതിരിക്കുന്നില്ല എന്ന് എത്രയുറക്കെ മുദ്രാവാക്യം വിളിച്ചാലും കൊച്ചുകുഞ്ഞുങ്ങളുടെ മേൽ മുതിർന്നവർ, അധ്യാപകർ, അടിച്ചേൽപ്പിക്കുന്ന ഈ കറ മാഞ്ഞുപോവില്ല. കാരണം തിരക്കിയപ്പോൾ എന്തോ ഡാറ്റ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ബോർഡിൽ കുട്ടികൾ കാണെ ഇതിങ്ങനെ എഴുതിയിട്ടിരിക്കുന്നത് എന്ന് പറഞ്ഞത്രേ. നിങ്ങൾ ഇപ്പോളോർത്ത അതേ ചോദ്യമാണ് എന്റെ മനസിലും വന്നത്, Seriously? !

Shame on you teachers whoever wrote this.

https://www.facebook.com/photo.php?fbid=2421361061302201&set=a.622507304520928&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button