Latest NewsInternational

ഇസ്രയേലിനെ അക്രമിച്ചാല്‍ ഇറാൻ വിവരമറിയുമെന്ന് നെതന്യാഹുവിന്റെ താക്കീത്

അമേരിക്കയുടെ രണ്ട് തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിനു അമേരിക്ക എതു തരത്തിലുള്ള തിരിച്ചടി നല്‍കുമെന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത് .

ജെറുശലേം: ഇറാഖിലെ യു.എസ് സേനയ്ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ അപകടം മണത്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിനെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി ആണുണ്ടാകുക എന്നാണ് ഇറാന്‍ ആക്രമണത്തിനു പിന്നാലെ നെതന്യാഹു പ്രതികരിച്ചിരിക്കുന്നത്. നേരത്തെ ഇറാൻ ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ മിസൈലാക്രമണം നടത്തിയതോടെ പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷത്തിലേയ്ക്ക് നീങ്ങുന്നു . അമേരിക്കയുടെ രണ്ട് തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിനു അമേരിക്ക എതു തരത്തിലുള്ള തിരിച്ചടി നല്‍കുമെന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത് .

അതേസമയം അമേരിക്ക തിരിച്ചടിച്ചാല്‍ ദുബായിയെയും ഇസ്രയേലിനെയും ആക്രമിക്കുമെന്ന മുന്നറിയിപ്പാണ് ഇറാന്‍ നല്‍കുന്നത് .ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ആണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്. റവല്യൂഷണറി ഗാര്‍ഡിന്റെ ഭീഷണി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ എജന്‍സിയായ ഐ.ആര്‍.എന്‍.എ ആണ് പുറത്ത് വിട്ടത്. ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഈ ഭീഷണി ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്‌. ഇതോടെയാണ് താക്കീതുമായി നെതന്യാഹു രംഗത്തെത്തിയത്. ജെറുസലേമിലെ ഒരു പൊതു പ്രസംഗത്തിലാണ് നെതന്യാഹു മുന്നറിയിപ്പ് നല്‍കിയത്.

അതേ സമയം ഇറാന്‍ യു.എസ് സേനയ്ക്ക് നേരെ നടത്തിയ ആക്രമണത്തെ പറ്റി പ്രത്യക്ഷത്തില്‍ നെതന്യാഹു പരാമര്‍ശിച്ചിട്ടില്ല. ഇറാനിലെ ഖുദ്സ് സേന കമാന്‍ഡറുടെ കൊല്ലപ്പെടലില്‍ വലിയ ജനരോഷമാണ് അമേരിക്കക്കെതിരെയും ഇസ്രഈലിനെതിരെയും ഉയരുന്നത്. ഇറാനിലെ തെരുവിലുകളിലുടനീളം ഇരു രാജ്യങ്ങളുടെയും ദേശീയ പതാകകള്‍ നശിപ്പിക്കുകയും അമേരിക്കയോടും ഇസ്രയേലിനോടും പ്രതികാരം ചെയ്യാനുള്ള ആഹ്വാനങ്ങളും ഉയരുന്നുണ്ട്.

കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ ഖുദ്സ് ഫോഴ്സും ഇസ്രഈല്‍ സേനയും തമ്മില്‍ കടുത്ത സംഘര്‍ഷമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നത്.ഖാസിം സുലൈമാനി ഇസ്രയിിനെതിരെ ലെബനനിലെ ഹിസ്ബൊള്ള ഗ്രൂപ്പിനും ഫലസ്തീനിലെ ഹമാസിനും സൈനിക സഹായം നല്‍കുന്നുണ്ടെന്നാണ് ഇസ്രയേലിന്റെ ആരോപണം. അതേസമയം ദുബായിയെ ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പ് ലോകരാജ്യങ്ങള്‍ അതീവ ഭീതിയോടെയാണ് കാണുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button