മുംബൈ: ജെഎന്‍യുവില്‍ ബോളിവുഡ് നടി ദീപിക പദുക്കോണ്‍ സന്ദർശനം നടത്തിയത് ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കി അനുരാഗ് കശ്യപ്. വിദ്യാര്‍ഥി നേതാവ് ഐഷി ഘോഷിന് മുന്നില്‍ കൈകള്‍ കൂപ്പിനില്‍ക്കുന്ന ദീപികയുടെ ചിത്രം ശക്തമായ സന്ദേശമാണ് നല്‍കുന്നത്. ഇത് ഐക്യദാര്‍ഡ്യത്തിന്റെ വെറുമൊരു സന്ദേശം മാത്രമല്ല, നിങ്ങളുടെ വേദന ഞാന്‍ അറിയുന്നു എന്നാണ് അതിന്റെ അർത്ഥമെന്നും അദ്ദേഹം പറയുകയുണ്ടായി. എല്ലാ കാലത്തും നാം ഭയക്കേണ്ടതില്ലെന്ന ധൈര്യമാണ് എല്ലാവര്ക്കും അവളുടെ പ്രവര്‍ത്തിയിലൂടെ ലഭിച്ചത്. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമുണ്ട്. ദീപിക ഈ ഭയത്തെ നിരാകരിച്ചുവെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.
ഈ സര്‍ക്കാര്‍ ഒന്നും കേള്‍ക്കുന്നില്ല. അവര്‍ പ്രസംഗങ്ങള്‍ മാത്രമാണ് നല്‍കുന്നത്. അവര്‍ പത്രസമ്മേളനങ്ങള്‍ നടത്തുന്നില്ല, സംവാദങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഈ സര്‍ക്കാര്‍ ഒരു നന്മയും ചെയ്യണമെന്ന് ആഗ്രഹമില്ലെന്ന് താന്‍ 100 ശതമാനം വിശ്വസിക്കുന്നുവെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി. ജെഎന്‍യു കാമ്പസില്‍ എത്തിയ ദീപിക പദുക്കോണ്‍ പരിക്കേറ്റ വിദ്യാര്‍ഥികളുമായി സംസാരിക്കുകയും സമരത്തിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ജെഎന്‍യുവിലെ വിദ്യാര്‍ഥി നേതാവ് ഐഷി ഘോഷിന് മുന്നില്‍ കൈകൂപ്പി നില്ക്കുന്ന ദീപികയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി.
Post Your Comments