KeralaLatest News

റെസ്റ്റോറന്റില്‍ ജോലിക്ക് പോയി കുടുംബം നോക്കുന്ന മാതാവിനെ സഹായിക്കാൻ വിദ്യാർത്ഥിനിയായ പെൺകുട്ടി ഡേ കെയറിൽ ജോലിക്ക് പോയി, പ്രതി കുത്തി മൃതപ്രായയാക്കിയത് കുടുംബത്തിന്റെ അത്താണിയെ

കാക്കനാട് പതിനേഴുകാരിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി തടയാന്‍ വന്ന ഡേ കെയറിലെ ആയയെ ഭീഷണിപ്പെടുത്തിയത് ഇങ്ങനെ.

കാക്കനാട്: ഇന്നലെ കാക്കനാട് പെൺകുട്ടിയെ നിരവധി തവണ ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അലറിയത് പോലീസുകാരിയെ പോലെ നിന്നെയും കൊല്ലുമെന്നാണ്. തടയാനെത്തിയ ഡേകെയർ സെന്ററിലെ ആയയെയും ഇയാൾ ഭീഷണിപ്പെടുത്തി.’മാ റി നിന്നില്ലെങ്കില്‍ ഞാന്‍ ചേച്ചിയേയും കുത്തും’ കാക്കനാട് പതിനേഴുകാരിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി തടയാന്‍ വന്ന ഡേ കെയറിലെ ആയയെ ഭീഷണിപ്പെടുത്തിയത് ഇങ്ങനെ.

പൊലീസുകാരിയെ കൊന്നതുപോലെ നിന്നെയും കൊല്ലുമെന്ന് ഇയാള്‍ അലറി. ഇന്നലെ വൈകിട്ട് 4.45ഓടെയായിരുന്നു സംഭവം. കഴുത്തിലും നെഞ്ചിലും വയറ്റിലും കയ്യിലും കുത്തേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല.എറണാകുളം കച്ചേരിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി വൈകുന്നേരം ആറുമുതല്‍ എട്ടുവരെ കുസുമഗിരി ആശുപത്രിക്ക് സമീപത്തെ ഡേ കെയറില്‍ ആയയെ സഹായിക്കാന്‍ പോകുന്നുണ്ട്. ഇത് മനസ്സിലാക്കിയ പ്രതി ഡേ കെയറിന് മുന്നില്‍വെച്ച്‌ പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി സംസാരിച്ചു.

തുടര്‍ന്ന് പെണ്‍കുട്ടിയെ തള്ളി താഴെയിട്ട ശേഷം ദേഹമാസകലം കുത്തുകയായിരുന്നു. വാഴക്കാല പടമുകള്‍ സ്വദേശിയായ അമലാണ് ക്രൂരമായി യുവതിയെ കുത്തിപരിക്കേല്‍പ്പിച്ചത്. ആയ സമീപവാസികളെ വിളിച്ചുകൂട്ടിയതോടെ ഇയാള്‍ ഇവിടെ നിന്ന് കടന്നുകളഞ്ഞു.പെണ്‍കുട്ടിയെ ഉടനെ കാക്കനാട് കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും നാഡിമിടിപ്പ് കുറവായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

നെഞ്ചിലെ കുത്ത് ആഴമേറിയതാണ്. ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ശസ്ത്രകിയ നടത്തി. തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടിയുടെ രക്തം ഒരുപാട് നഷ്ടപ്പെട്ടിട്ടുണ്ട്. ഒ നെഗറ്റീവ് ഗ്രൂപ്പ് ആയതിനാല്‍ കിട്ടാന്‍ തീവ്രശ്രമം നത്തുകയാണ്. പെണ്‍കുട്ടിയും മാതാവും കാക്കനാട് അത്താണിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. വീടിനത്തുള്ള റെസ്റ്റോറന്റില്‍ ജോലിക്ക് പോയാണ് മാതാവ് കുടുംബം നോക്കുന്നത്. മാതാവിനെ സഹായിക്കാനാണ് പഠനത്തിനൊപ്പം പെണ്‍കുട്ടി ഡേ കെയറില്‍ ജോലിക്ക് പോയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button