കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൂട്ടമായി പനി പിടിച്ചതോടെ സ്‌കൂള്‍ രണ്ട് ദിവസത്തേയ്ക്ക് അടച്ചു, കോഴിക്കോട് ആനയാംകുന്ന് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് കൂട്ടമായി പനിബാധയുണ്ടായയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സ്‌കൂളിലെ 13 അധ്യാപകരടക്കം 176 പേര്‍ക്കാണ് പനി ബാധിച്ചത്. പനിബാധയുടെ പശ്ചാത്തലത്തില്‍ അടുത്ത രണ്ട് ദിവസത്തേക്ക് സ്‌കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വിദഗ്ധ പരിശോധനയ്ക്കായി രോഗ ബാധിതരുടെ രക്ത സാമ്പിളുകള്‍ അയച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മണിപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്കാണ് രക്ത സാമ്പിളുകള്‍ അയച്ചിരിക്കുന്നത്.
അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിഎംഒ അറിയിച്ചു. ആദ്യം പനി വന്നത് സ്‌കൂളിലെ അധ്യാപികയ്ക്കാണ്. തുടര്‍ന്നാണ് പനി മറ്റുള്ളവരിലേക്ക് പകര്‍ന്നത്. പനി ബാധിതരുടെ ആരോഗ്യ നില തൃപ്തികരമാണ്. പനിയുടെ ലക്ഷണങ്ങള്‍ മാത്രമാണ് രോഗികളില്‍ കാണുന്നതെന്നും ഡിഎംഒ പറഞ്ഞു. രോഗികളുടെ വീടുകളിലും പരിസര പ്രദേശങ്ങളിലും ആര്‍ക്കെങ്കിലും പനിയുണ്ടോ എന്ന് പരിശോധന നടത്താന്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments