ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ മരണ വാറന്റ് പുറപ്പെടുവിച്ച കോടതി വിധിയിൽ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങളില്‍ ആറുമാസത്തിനുള്ളില്‍ പ്രതികളെ ശിക്ഷിക്കാന്‍ സാധിക്കണമെന്ന് അദ്ദേഹം പറയുകയുണ്ടായി. നിര്‍ഭയ കേസില്‍ ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് തീരുമാനമുണ്ടായിരിക്കുന്നത്. നമുക്ക് ഒരു പദ്ധതി ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരു തീരുമാനത്തിന് ഏഴുവര്‍ഷം കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാകരുത്. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കാത്ത ഒരു സുരക്ഷിത നഗരമായി ഡല്‍ഹിയെ മാറ്റണമെന്നും കേജ്രിവാൾ കൂട്ടിച്ചേർത്തു.
നിര്‍ഭയ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ വധിശിക്ഷ നടപ്പാക്കുന്നതിന് കോടതി ഇന്ന് മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതികളായ അക്ഷയ് സിങ്, പവന് ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക. ഈ മാസം 22നാണ് വധശിക്ഷ നടപ്പിലാക്കുക. നിര്‍ഭയയുടെ അമ്മ നല്കിയ ഹര്‍ജിയിലാണ് നിര്‍ണായക വിധി ഉണ്ടായിരിക്കുന്നത്.
Post Your Comments