കോഴിക്കോട് : കേന്ദ്രഅഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തിയാൽ ശക്തമായി പ്രതിഷേധിക്കുമെന്നറിയിച്ച് എസ്ഡിപിഐ. അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം ബിജെപി പ്രഖ്യാപിച്ച ശേഷം പ്രതിഷേധം എങ്ങനെയെന്ന് തീരുമാനിക്കും. കേന്ദ്രമന്ത്രി വി മുരളിധരൻ കേരളത്തിലെത്തിയാൽ പ്രതിക്ഷേധമറിയിക്കുമെന്നും ഈ മാസം 11 മുതൽ പൗരത്വഭേദഗതിക്കെതിരെ രാജ്യവ്യാപകമായി എസ്ഡിപിഐ ക്യാംപെയ്നുകൾ ആരംഭിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൾ മജീദ് ഫൈസി അറിയിച്ചു.
Also read : യുഡിഎഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി
കേരളത്തിനുള്ള പ്രളയസഹായം നിഷേധിച്ചത് കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയപകപോക്കൽ നടപടിയാണ്. അതുകൊണ്ടു ബിജെപിയുടെ കേന്ദ്രമന്ത്രിമാരെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കരുത്. സംസ്ഥാനത്തു കേന്ദ്ര സർക്കാർ നടത്തുന്ന മുഴുവൻ സർവേകളും സംസ്ഥാന സർക്കാർ ഇടപെട്ട് നിർത്തിവയ്പ്പിക്കണം. അംഗനവാടി ജീവക്കാരെ ഉപയോഗിച്ച് സർവ്വേ നടത്തി വീടിന്റെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ കേന്ദ്രസർക്കാർ ശേഖരിക്കുന്നത് ഇതെല്ലാം സംശയങ്ങൾക്ക് ഇടനൽകുന്നുണ്ടെന്നു അബ്ദുൾ മജീദ് ഫൈസി പറഞ്ഞു
Post Your Comments