തിരുവനന്തപുരം: രാജ്യത്തെ കലാലയങ്ങളെ കലാപശാലകളാക്കിത്തീര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ അഭിപ്രായപ്പെട്ടു. ജെഎന്‍യുവില്‍ നടന്ന അക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തുന്നതില്‍ പ്രതികരണവുമായാണ് മുരളീധരന്‍ രംഗത്തെത്തിയത്.
ബിജെപിക്കും എബിവിപിക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അത്ഭുതമില്ല. ജെഎന്‍യുവിലെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ഇടത്, കോണ്‍ഗ്രസ്, തീവ്രവാദ സംഘടനകള്‍ സംഘടിതമായി ശ്രമിച്ചിന്റെ ഭാഗമായാണ് അക്രമണം ഉണ്ടായതെന്നും മുരളീധരന്‍ ആരോപിക്കുന്നു.
അക്രമങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്നും ക്യാമ്പസുകളില്‍ സ്ഥിരം ആക്രമണം നടത്തുന്നത് മാര്‍ക്‌സിസ്റ്റുകളാണെന്നും യഥാര്‍ത്ഥ കുറ്റവാളികള്‍ ഉടന്‍ പിടിക്കപ്പെടുമെന്നും മുരളീധരന്‍ പറഞ്ഞു. അക്രമങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ക്യാമ്പസിനു പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായിരിക്കുന്നത്.
Post Your Comments