കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഈ മാസം 28 മുതല്‍ വിചാരണ ആരംഭിക്കും.മുഴുവന്‍ പ്രതികളും കേടതിയില്‍ ഹാജരാകണമെന്ന ഉത്തരവിനെ തുടര്‍ന്ന് ദിലീപ് അടക്കമുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായി.
പ്രത്യേക കോടതിയില്‍ ദിലീപ്, പള്‍സര്‍ സുനി എന്നിവരടക്കമുള്ള പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. കേസിലെ എല്ലാ പ്രതികളും കുറ്റം നിഷേധിച്ചു. എല്ലാ കക്ഷികളുടേയും അഭിപ്രായം തേടിയ ശേഷമാണ് 28 മുതല്‍ വിചാരണ ആരംഭിക്കാന്‍ കോടതി തീരുമാനിച്ചത്.
നേരത്തേ, പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കൊച്ചിയിലെ പ്രത്യേക കോടതി തള്ളിയിരുന്നു. ദിലീപിന്റെ വിടുതല്‍ ഹര്‍ജിക്കൊപ്പം പത്താം പ്രതി വിഷ്ണുവിന്റെ ഹര്‍ജിയും തള്ളി. വിചാരണ കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന ഹൈക്കോടതിയെ സമീപിക്കുകയാണ് ദിലീപ്.
പ്രത്യേക അനുമതിയോടെ അഭിഭാഷകനും വിദഗ്ധനുമൊപ്പം ദൃശ്യങ്ങള്‍ കണ്ടശേഷം ലഭിച്ച അഭിപ്രായം കണക്കിലെടുത്താണ് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ ഹര്‍ജി. ഹര്‍ജിയില്‍ ഡിസംബര്‍ 31നാണ് കോടതി വാദം കേട്ടത്. ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ അടച്ചിട്ട കോടതി മുറിയിലാണ് വാദം കേട്ടത്. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള വാദം നടക്കുന്നതിനിടെയായിരുന്നു ദിലീപ് വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
Post Your Comments