ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ ഞായറാഴ്ച്ച രാത്രി ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിച്ചതില്‍ പ്രതികരിച്ച് നടന്‍ പൃഥ്വിരാജ്. ഞായറാഴ്ച ജെഎന്‍യുവില്‍ നടന്നത് എല്ലാ ജനാധിപത്യ മൂല്യങ്ങളുടെയും കൂട്ടക്കുരുതിയാണെന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പൃഥ്വിരാജിന്റെ കുറിപ്പ്
“ഏത് പ്രത്യയശാസ്ത്രത്തിനുവേണ്ടിയാണ് നിങ്ങള്‍ നിലകൊള്ളുന്നതെങ്കിലും, എന്തിനുവേണ്ടിയാണ് നിങ്ങളുടെ പോരാട്ടമെങ്കിലും, ഇതിന്റെ അവസാനം എങ്ങനെയാവണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കിലും, ഹിംസയും നശീകരണവും ഒരിക്കലും ഒന്നിനുമുള്ള ഉത്തരമല്ല. കൊളോണിയലിസത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം അഹിംസയിലൂടെയും നിസ്സഹകരണത്തിലൂടെയും നേടിയ ഒരു രാജ്യത്തെ സംബന്ധിച്ച്, ‘വിപ്ലവം’ എന്നാല്‍ ഹിംസയ്ക്കും നിയമരാഹിത്യത്തിനുമുള്ള ആഹ്വാനമായി ഇന്ന് പരിഗണിക്കപ്പെടുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും ഒരു സ്ഥാപനത്തിലേക്ക് കയറിച്ചെന്ന്, ക്രമസമാധാനപാലനമെന്നത് ലവലേശം പരിഗണിക്കാതെ വിദ്യാര്‍ഥികള്‍ക്കെതിരേ അക്രമം അഴിച്ചുവിടുക എന്നത് എല്ലാ ജനാധിപത്യ മൂല്യങ്ങളുടെയും കൂട്ടക്കുരുതിയാണ്. ഇത് കര്‍ക്കശമായ ശിക്ഷ അര്‍ഹിക്കുന്ന ക്രിമിനല്‍ കുറ്റകൃത്യമാണ്. അതേസമയം ഇതിനെതിരായി, ഹിംസയെ അംഗീകരിക്കുന്ന ഏത് തരത്തിലുള്ള പ്രതിഷേധവും ഇതേതോതില്‍ അപലപിക്കപ്പെടും. ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ, ലക്ഷ്യം എപ്പോഴും മാര്‍ഗത്തെ സാധൂകരിച്ചെന്ന് വരില്ല.”
https://www.facebook.com/PrithvirajSukumaran/posts/2650627694992278?__xts__%5B0%5D=68.ARD3ha7inuuaf4eiVIdQBUb6YTuGZKZb7pJ2vKuz7M2OYNI0-9yTC5iXv0ShOKH4YKXdfcEpMvbT3h8gDlYfF8_4u3ozfVtRv9aHSp0Vn1ErfrxMl6TCFS4hLHQc_h8fbXuyWkJISK7xXOeuCeZ-yevGHljYUYoWjjDyqM06M26xOekkBAFhWmGbLPTlOJfpCjgV9V1dYF6AO-vRjNwxvZwwXmzzrr6ulnUjMKUZ9NzGZPB7bdx3UDWUHxXf5EmoC3AAHIu1uPVkDrWjlbAeonLuj4crl4fr1iVoVvuJrHP9n2MvLkEcdX0HGwtH4x-JUURnHqsbZK6xfPgts3Kxjw&__tn__=-R
Post Your Comments