ന്യൂഡല്‍ഹി: മമത ബാനര്‍ജിയെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. മമത ബാനര്‍ജിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന് ഗവര്‍ണര്‍ ജഗദീപ് ധന്‍കറിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണ ഘടനയുടെ ഷെഡ്യൂള്‍ 3 പ്രകാരം സത്യപ്രതിജ്ഞാ ലംഘനമാണ് മമത ബാനര്‍ജി നടത്തിയിരിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഡൽഹിയിൽ നടന്ന കലാപങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ബംഗ്ലാദേശികളടക്കം അഞ്ചു പേർ അറസ്റ്റിൽ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ പരമാര്‍ശം നടത്തിയതിനാണ് മമത ബാനര്‍ജിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.ഇന്ത്യയുടെ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ പ്രത്യേക സമിതിയെ വിടണമെന്ന മമതയുടെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണ്.
അസമിലെ മുൻ കോൺഗ്രസ് സർക്കാരിനെതിരെ കോടികളുടെ അഴിമതി ആരോപണം , കർശന നടപടിയ്ക്ക് സർബാനന്ദ സോനോവാൾ
ഭരണഘടനയുടെ പരമാധികാരത്തിനെതിരെയുള്ള പ്രസ്താവനയാണിത്. ഭരണഘടനക്കെതിരെ പ്രസ്താവന നടത്തിയ ഒരു വ്യക്തിയ്ക്ക് മുഖ്യമന്ത്രി പദത്തില്‍ ഇരിക്കാന്‍ അര്‍ഹതയില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
Post Your Comments