USALatest NewsNewsInternational

പ്രതികാരം ചെയ്യാനൊരുങ്ങി ഇറാൻ, ട്രംപിന്‍റെ തലയ്ക്ക് വിലയിട്ടിരിക്കുന്നത് 575 കോടി 

ടെഹ്റാന്‍: ഖുദ്സ് ഫോഴ്സിന്റെ കമാൻഡർ ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ തലയെടുക്കുന്നവർക്ക് 80 ദശലക്ഷം ഡോളര്‍ (ഏകദേശം 575 കോടി രൂപ) സമ്മാനം നൽകുമെന്ന് പ്രഖ്യാപനം. സംസ്‌കാരച്ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനിടെ പശ്ചാത്തല വിവരണം നടത്തിയ ഇറാൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ട്രംപിനെ വധിക്കുന്നവർക്ക് പാരിതോഷികം വാഗ്ദാനം ചെയ്തതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സുലൈമാനിയുടെ സംസ്കാര ദൃശ്യങ്ങൾ ദേശീയ ടിവി ചാനലിൽ തൽസമയം സംപ്രേഷണം ചെയ്യവേയായിരുന്നു നാടകീയ രംഗങ്ങൾ. ജനറല്‍ ഖാസിം സുലൈമാനിയുടെ ശവസംസ്കാര ചടങ്ങിനിടെയാണ് യുഎസിനും ഡോണൾഡ് ട്രംപിനും എതിരെ രോഷം അണപൊട്ടിയൊഴുകിയത്.

‘80 ദശലക്ഷം ജനമാണ് ഇറാനിൽ ഉള്ളത്. ഒരോ ഇറാനിയും ഓരോ ഡോളർ വീതം നൽകുകയാണെങ്കിൽ അത് 80 ദശലക്ഷം ഡോളർ ഉണ്ടാകും. നമ്മുടെ വിപ്ലവനേതാവിനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ട, മഞ്ഞമുടിയുള്ള ഭ്രാന്തന്റെ തല കൊണ്ടുവരുന്ന ആര്‍ക്കും ഇറാനു വേണ്ടി നമുക്ക് 80 ദശലക്ഷം ഡോളർ നൽകാം’. ഈ വാക്കുകൾ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെ പ്രസംഗത്തിന്റെ തുടർ സംപ്രേക്ഷണം നിർത്തിവച്ചു. അധികൃതരുടെ ഇടപെട്ടതിനെ തുടർന്നാണ് സംപ്രേക്ഷണം നിർത്തി വച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രഖ്യാപനം ഇറാൻ ഭരണകൂടത്തിന്റെ അനുമതിയോടു കൂടിയല്ലെന്നു പിന്നാലെ വ്യക്തമാകുകയും ചെയ്തിട്ടുണ്ട്. സുലൈമാനിയുടെ കൊലപാതകത്തിന് പ്രതകാരം ചെയ്യാൻ ഇറാൻ ഏതു മാർഗത്തിലൂടെയും ശ്രമിക്കുമെന്ന കാര്യമാണ് ഇതോടെ വ്യക്തമായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button