ദിസ്പൂർ : അസമിലെ കഴിഞ്ഞ കോൺഗ്രസ് സർക്കാർ ഇല്ലാത്ത കുട്ടികൾക്ക് അഡ്മിഷൻ നൽകിയതിന്റെ പേരിൽ തട്ടിച്ചത് കോടികൾ . ഒന്നാം ക്ലാസ് മുതൽ 12 -)0 ക്ലാസ്സ് വരെ മൂന്ന് ലക്ഷത്തോളം കുട്ടികൾ പഠിച്ചതായി വ്യാജരേഖ ചമച്ചാണ് തട്ടിപ്പ് നടത്തിയത് . സമഗ്ര ശിക്ഷാ അഭിയാൻ നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമായത് .ഇല്ലാത്ത വിദ്യാർത്ഥികളുടെ പേരിൽ ഉച്ചഭക്ഷണത്തിന്റെ പണം മറ്റ് ആനുകൂല്യങ്ങൾ എന്നിവയും തട്ടിയെടുത്തിട്ടുണ്ട് .
മാത്രമല്ല ഇതിന് സ്കൂൾ അധികൃതർ, വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥർ, പ്രാദേശിക രാഷ്ട്രീയക്കാർ എന്നിവരുടെ സഹായം ഉണ്ടായിരുന്നതായും സൂചനയുണ്ട് . കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു .രേഖകളിൽ മാത്രമുള്ള വിദ്യാർത്ഥികൾക്കായി പാഠപുസ്തകങ്ങൾ , യൂണിഫോമുകൾ , മറ്റ് പഠന ചിലവുകൾ എന്നിവ സർക്കാർ നടത്തിയതായാണ് രേഖപ്പെടുത്തിയിരുന്നത് .
അമേരിക്കയെ വെല്ലുവിളിച്ച ഇറാന്റെ സൈനിക ശക്തി കേന്ദ്രങ്ങളെ കുറിച്ചറിഞ്ഞ ലോകരാഷ്ട്രങ്ങള്‍ ഞെട്ടി
2018-19 ലെ അക്കാദമിക് സെഷനിൽ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ സർക്കാർ, പ്രവിശ്യാ സ്കൂളുകളിലെയും പ്രവേശനം 46,69,970 ആണെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അറിയിച്ചു . 2016 ൽ ഇത് 49,82,180 ആയിരുന്നു . എന്നാൽ ഇതും രേഖകളിൽ കൃത്രിമം കാട്ടിയാണോയെന്ന് സംശയമുണ്ട് .
Post Your Comments