അല്‍ ഐന്‍•ആരോഗ്യനിയമങ്ങൾ ലംഘിച്ച് പ്രവര്‍ത്തിച്ച ഒരു ഭക്ഷ്യ നിർമാണ ഫാക്ടറി അടച്ചുപ്പൂട്ടി.
ആരോഗ്യ സംബന്ധമായ നിയമലംഘനങ്ങളെത്തുടർന്ന് അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി നടത്തിയ പരിശോധനയിലാണ് അൽ ഐനിലെ ‘തായ്‌ബത്ത് അൽ എമറാത്ത് ഫാക്ടറി’യ്ക്ക് പൂട്ടുവീണത് . ഈത്തപ്പഴ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറി ആരോഗ്യ, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുകയും ആവശ്യമായ ശുചിത്വ നിലവാരം പുലര്‍ത്തുകയും ചെയ്യുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.
റിപ്പോർട്ടുകൾ പ്രകാരം, 2019 ൽ സ്ഥാപനം ഒന്നിലധികം നിയമലംഘനങ്ങൾ നടത്തി.
യു.എ.ഇ നിയമപ്രകാരം ഗുണ നിലവാരം പുലർത്തുന്നതുവരെ ഫാക്ടറിയിയുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുമെന്ന് അതോറിറ്റി അറിയിച്ചു – അതിനുശേഷം ഫാക്ടറിക്ക് ഉൽപാദനം പുനരാരംഭിക്കാൻ കഴിയും.
ഈത്തപ്പഴ ഫാക്ടറിയിൽ നിന്ന് കണ്ടെത്തിയ പ്രാണികളെച്ചൊല്ലി ഒരു വർഷത്തിനുള്ളിൽ മൂന്ന് തവണ ഫാക്ടറിയ്ക്ക് നോട്ടീസ് നല്‍കിയിരുന്നുവെന്നതും ശ്രദ്ധേയമാണ്.
Post Your Comments